scorecardresearch

'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?

ടിപി ചന്ദ്രശേഖരന്റെ കൊലപാതകം തൊട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടം വരെ പ്രചാരണായുധമായ വടകരയിൽ സൈബർ പോരും അതിന് പിന്നാലെയുള്ള 'കാഫിർ' പ്രയോഗവുമാണ് ഏറെ വിവാദമായത്

ടിപി ചന്ദ്രശേഖരന്റെ കൊലപാതകം തൊട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടം വരെ പ്രചാരണായുധമായ വടകരയിൽ സൈബർ പോരും അതിന് പിന്നാലെയുള്ള 'കാഫിർ' പ്രയോഗവുമാണ് ഏറെ വിവാദമായത്

author-image
WebDesk
New Update
Kafir | FB post

ചൊവ്വാഴ്ച ഹൈക്കോടതിയിലാണ് പോലീസ് നിർണായക വിവരങ്ങൾ വെളുപ്പെടുത്തിയത

കൊച്ചി: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധനേടിയ മണ്ഡലമായിരുന്നു വടകര. സൈബർ പോര് മുതൽ പര്‌സപരം ചെളിവാരി എറിയൽ വരെ വടകരയിലുണ്ടായി. കെകെ ഷൈലജ എന്ന അതികായികയെ എൽഡിഎഫ് കളത്തിലിറക്കിയപ്പോൾ കെ മുരളീധരന് പകരം ഷാഫിയെ കളത്തിലിറക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകം തൊട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടം വരെ പ്രചാരണായുധമായ വടകരയിൽ സൈബർ പോരും അതിന് പിന്നാലെയുള്ള 'കാഫിർ' പ്രയോഗവുമാണ് ഏറെ വിവാദമായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടട്ടും വടകരയിലെ കാഫിർ പോര് കേരളമാകെ തിളച്ചുകൊണ്ടേയിരിക്കുന്നു.

സൈബർ ഇടത്തിലെ കാഫിർ പ്രയോഗം

Advertisment

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തലേദിവസമാണ് കാഫിർ പ്രയോഗം സൈബർ ഇടത്തിൽ കൊഴുക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമായും ഇടതുപക്ഷ സ്ഥാനാർഥി കെകെ ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു നവമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിച്ചത്. വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടാണ് തിരഞ്ഞെടുപ്പ് തലേദിവസം വടകര മണ്ഡലവും പിന്നിട്ട് സംസ്ഥാന വ്യാപകമായി ഓടിക്കളിച്ചത്. യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. എന്നാൽ ഇത് കൃത്രിമമായി നിർമിച്ചതാണെന്നും വിവാദ സ്‌ക്രീൻ ഷോട്ടിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസിം പോലീസിൽ പരാതി നൽകി. എന്നാൽ കാസിമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആരുടെ സൃഷ്ടി

കാഫിർ പ്രയോഗം പടച്ചുവിട്ടതാരെന്ന് ചോദ്യമാണ് വടകരയുടെ രാഷ്ട്രീയ മണ്ഡലവും കടന്ന് കേരളമാകെ കത്തി നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി കെകെ ഷൈലജയ്ക്കും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് എതിരെയും സൈബർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പത്തോളം പേരെ പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കാഫിർ പ്രയോഗവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. യൂത്ത് ലീഗ് നേതാവ് പികെ കാസിമാണ് വിവാദ സന്ദേശത്തിന് പിന്നില്ലെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ അമ്പാടിമുക്ക് സഖാക്കൾ എന്ന് വാട്‌സ് ആപ്പ് ഐഡിയിലാണ് ആദ്യമായി താൻ വിവാദ സന്ദേശം കണ്ടെതെന്ന് മറുവാദമാണ് കാസിം ഉന്നയിക്കുന്നത്. ഇടതുപക്ഷം കൈകാര്യം ചെയ്യുന്ന സൈബർ പേജുകളിൽ നിന്നാണ് വിവാദ സന്ദേശം വന്നതെന്നാണ് യുഡിഎഫും ആരോപിക്കുന്നത്. 

വോട്ടെടുപ്പിന് തലേ ദിവസം വന്ന സ്‌ക്രീൻ ഷോട്ട് ഇടത്-വലത് നേതാക്കൾ പ്രചരിപ്പിച്ചതോടെ സംഭവം ആകെ വിവാദമായി. ് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക ഉൾപ്പടെയുള്ളവർ ഇടതുപക്ഷത്തിനെതിരെ യുഡിഎഫ് നടത്തുന്ന വർഗീയ പ്രചാരണം എന്ന തരത്തിൽ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തു. ഇതോടെ യുഡിഎഫ് നേതാക്കൾ എൽഡിഎഫിനെതിരെ രംഗത്ത് വന്നു.ഇതിനിടെ പോസ്റ്റ് വ്യാജമാണെന്നും പികെ കാസിമല്ല വിവാദ സന്ദേശത്തിന് പിന്നില്ലെന്നും പേലീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ വിവാദ സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണ് പോലീസ് വെളുപ്പെടുത്തിയില്ല.

നിർണ്ണായക വെളിപ്പെടുത്തൽ

Advertisment

കാഫിർ പോസ്റ്റിൽ ചൊവ്വാഴ്ച ഹൈക്കോടതിയിലാണ് പോലീസ് നിർണായക വിവരങ്ങൾ വെളുപ്പെടുത്തിയത്. കാഫിർ' സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് 'റെഡ് എൻകൗണ്ടേഴ്‌സ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ സ്‌ക്രീൻഷോട്ടുകൾ 'അമ്പലമുക്ക് സഖാക്കൾ' എന്ന ഫെയ്‌സ്ബുക്ക് പേജിൽ പിന്നീട് പ്രത്യക്ഷപ്പെട്ടു.
'പോരാളി ഷാജി' എന്ന ഫെയ്‌സ്ബുക്ക് പേജിന് പിന്നിൽ വഹാബ് എന്ന ആളാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിയിൽ പറഞ്ഞു. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഇടതുപക്ഷത്തോട് അനുഭാവമുള്ള സൈബർ ഗ്രൂപ്പുകൾ. അതേസമയം, കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവർത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നിൽ ആരെന്ന് പൊലീസിന് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിൻറെ നടപടിയാണ് കാഫിർ സ്‌ക്രീൻ ഷോട്ടിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു. 

മുൻ എംഎൽഎ കെകെ ലതിക ഉൾപ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നിൽ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. അതിനിടെ സിപിഎം മുൻ എംഎൽ കെ കെ ലതികയെ തള്ളി കെ കെ ശൈലജ എംഎൽഎ രംഗത്തെത്തി. കാഫിർ സ്‌ക്രീൻ ഷോട്ട് കെ കെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് ശൈലജ പറഞ്ഞു. സ്‌ക്രീൻഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെ കെ ലതികയുടെ മറുപടിയെന്നും കെ കെ ശൈലജ പറഞ്ഞു.

എന്നാൽ 'കാഫിർ' പോസ്റ്റിനു പിന്നിൽ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇടതു ഗ്രൂപ്പുകൾ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് പൊലീസ് റിപ്പോർട്ട് മാധ്യമങ്ങളിൽ കണ്ടു. അന്വേഷണ റിപ്പോർട്ട് വരട്ടെ. അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയാണ് കാഫിർ വിവാദം. 

Read More

Cpim Congress Vadakara Udf Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: