scorecardresearch

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെതിരെ പരാതിയില്ലെന്ന് ഭാര്യ

പരാതി ഇല്ലെന്ന് പറയാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു

പരാതി ഇല്ലെന്ന് പറയാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

രാഹുൽ

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെതിരെ പരാതിയില്ലെന്ന് ഭാര്യ. കേസ് റദ്ദാക്കണമെന്ന ഹർജിയിൽ രാഹുലും യുവതിയും കോടതിയിൽ ഹാജരായി. പരാതി ഇല്ലെന്ന് പറയാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. രണ്ടു പേരെയും കോടതി കൗൺസിലിങ്ങിന് വിട്ടു. കൗൺസിലിങ് റിപ്പോർട്ട് കിട്ടിയ ശേഷം കേസ് തീർപ്പാക്കാമെന്ന് കോടതി വ്യക്തമാക്കി.

Advertisment

യുവതിയെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന് രാഹുൽ അറിയിച്ചു. അതേസമയം, രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്ന് സർക്കാർ അറിയിച്ചു. പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നു. പരാതി കിട്ടിയ ശേഷം രാഹുൽ മുങ്ങിയെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, കുടുംബ ബന്ധങ്ങളിൽ പല പ്രശങ്ങളും ഉണ്ടാവുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

കൗൺസിലിങ്ങിനുശേഷം റിപ്പാർട്ട് മുദ്ര വച്ച കവറിൽ ഹാജരാക്കണം. കേസിൽ കോടതിക്കു ഇടപെടാവുന്നതിന് പരിമിതികൾ ഉണ്ടെന്നും റിപ്പാർട്ട് തൃപ്തികരമെങ്കിൽ ദമ്പതികളെ ഒരുമിച്ചു വിടുമെന്നും കോടതി അറിയിച്ചു. കേസ് 21 ന് വീണ്ടും പരിഗണിക്കും.

സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ച് രാഹുലിന്റെ ഭാര്യയും കുടുംബവുമാണ് പൊലീസിൽ പരാതി നൽകിയത്. വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു യുവതി പരാതിയുമായെത്തിയത്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്ന് കൊടിയ പീഡനം നേരിട്ടെന്നു പറഞ്ഞ യുവതി ദിവസങ്ങൾക്കുള്ളിൽ നാടകീയമായി മൊഴി മാറ്റുകയായിരുന്നു.

Read More

Advertisment
Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: