/indian-express-malayalam/media/media_files/XegzcMMbfVlgpkzYqOHa.jpg)
ജിനോഷിനെ എഡിജിപി എം ആർ അജിത് കുമാർ, ഐജി എംആർ സേതു രാമൻ തുടങ്ങിയവർ ആദരിക്കുന്നു
കൽപ്പറ്റ: ഒലിച്ചിറങ്ങി വന്ന ഉരുൾ ജിനോഷിന്റെ കുടുംബത്തിലെ അമ്മാവൻ ഉൾപ്പടെ നാലുപേരുടെ ജീവനാണ് കവർന്നെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും ഈ സൈനീകൻ ദുരന്തഭൂമിയിൽ കർമ്മനിരതനായിരുന്നു. സ്വന്തം വേദനങ്ങൾക്കപ്പുറം മലവെള്ളപാച്ചിലിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് കൈതാങ്ങുവുകായിരുന്നു ഈ സൈനീകൻ.
ചൂരൽമല സ്വദേശിയായ ജിനോഷ് ജയൻ 321 മീഡിയം റെജിമെന്റിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ്. ഉരുൾപൊട്ടലിൽ ജിനോഷിന്റെ അമ്മാവൻ, പിതൃസഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും മകളും ഉൾപ്പടെ നാല് അടുത്ത ബന്ധുക്കളാണ് മരിച്ചത്. ജിനോഷിന്റെ മാതാപിതാക്കൾ സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. ഉരുൾപൊട്ടൽ ദുരന്തം അറിഞ്ഞയുടൻ അടിയന്ത അവധിക്ക് അപേക്ഷിച്ച, ജിനോഷ് ഉടൻ വയനാട്ടിൽ എത്തി.
സൈന്യത്തിന്റെ പ്രത്യേക വിഭാഗം, എൻഡിആർഎഫ് എന്നിവരുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിൽ സമയം പാഴാക്കാതെ പങ്കാളിയായി. ജനിച്ചുവളർന്ന സ്ഥലമായതിനാൽ ജിനോഷിന് ചൂരൽമലയും മുണ്ടക്കൈയും മേപ്പാടിയിലെയും സ്ഥലങ്ങൾ കാണാപാഠമായിരുന്നു. ഭൂപ്രകൃതിയും മഴയിൽ അപകടം നിറഞ്ഞ സ്ഥലങ്ങളെപ്പറ്റിയും വ്യക്തമായ അവബോധം ഉണ്ടായിരുന്നതിനാൽ തന്നെ സൈന്യത്തിന് ജിനോഷിന്റെ സേവനം ഏറെ ഗുണകരമായി.
തന്റെ വൈദഗ്ധ്യം ഉപയോഗിച്ച്് ജിനോഷ് കൈകൊണ്ട് വരച്ച ഭൂപടങ്ങൾ ചാലിയാർ,സൂചിപ്പുഴ എന്നിവടങ്ങൾ ഉൾപ്പടെയുള്ള ദുർഘടമായ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ഗുണം ചെയ്തു. ഇപ്പോഴും പ്രദേശത്ത് തുടരുന്ന തിരച്ചിലിൽ ഇടവേളകളില്ലാതെ അദ്ദേഹം പങ്കാളിയാണ്. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ജിനോഷ് നൽകിയ സംഭാവനകളെ മാനിച്ച് ചൊവ്വാഴ്ച പോലീസ് അദ്ദേഹത്തെ ആദരിച്ചു.എഡിജിപി എം ആർ അജിത് കുമാർ, ഐജി എംആർ സേതു രാമൻ തുടങ്ങിയവർ ചേർന്നാണ് ആദരിച്ചത്.
Read More
- വയനാട്ടിലെ സേഫ്,അൺസേഫ് മേഖലകൾ തരംതിരിക്കും- വിദഗ്ധ സമിതി
- ഭഗവാൻപൂർ ഗ്രാമം കാത്തിരിക്കുകയാണ്...വയനാട്ടിലുള്ള ഉറ്റവരെ
- രണ്ട് ശരീരഭാഗങ്ങൾ കൂടി കിട്ടി: വയനാട്ടിൽ ജനകീയ തിരച്ചിൽ തുടരുന്നു
- കേരളംഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്; ഉറപ്പുനൽകി പ്രധാനമന്ത്രി
- അതിജീവിതർക്ക് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി
- ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി
- ഉരുളിന്റെ ഉത്ഭവം കണ്ട് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.