/indian-express-malayalam/media/media_files/cB26yUg2d0x9MbFuDnqS.jpg)
ദുരന്തമേഖലിലെ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണത്തിൽ നിന്ന്
കൽപ്പറ്റ: ചൂരൽമലയും മുണ്ടക്കൈയും ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമനിരീക്ഷണത്തിലാണ് ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനം കണ്ടത്. മേപ്പാടി കുന്നുകളിലെ പുഞ്ചിരിമലയിൽ വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് റൗണ്ട് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഈ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. ഇതിന് പുറമേ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമല എന്നിവടങ്ങളിലെ നാശനഷ്ടവും ആകാശയാത്രയിലൂടെ പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ പ്രദേശങ്ങളിലും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ രണ്ടുതവണ വട്ടമിട്ട് പറന്ന സൂഷ്മമായ വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്ന് വ്യോമനിരീക്ഷണത്തിനിടെ പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചുകൊടുത്തു.
#Kerala | Prime Minister @narendramodi conducts aerial survey of the landslide-affected area in Wayanad
— DD News (@DDNewslive) August 10, 2024
CM Pinarayi Vijayan is accompanying him#waynadlandslidepic.twitter.com/ES3sCmNVMl
ആകാശ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കൽപ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. മന്ത്രിമാരായ കെ രാജൻ,പി പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, ഒആർ കേളു കളക്ടർ ഡിആർ മേഘശ്രീ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. കൽപ്പറ്റയിൽ നിന്ന് റോഡുമാർഗം പ്രധാനമന്ത്രി ചൂരൽമലയിൽ എത്തി.ബെയ്‌ലി പാലം, സ്‌കൂൾ റോഡ് എന്നിവടങ്ങൾ പ്രധാനമന്ത്രി സന്ദർച്ചു.
നേരത്തെ 11 മണിയോടെയാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനതാവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടത്.കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.
Read More
- പ്രധാനമന്ത്രി വയനാട്ടിലെത്തി
- പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; പ്രതീക്ഷയോടെകേരളം
- പ്രധാനമന്ത്രിയുടെ സന്ദർശനം;വയനാട്ടിൽ ഗതാഗത നിയന്ത്രണം
- വയനാട് ദുരന്തം; ഓണാഘോഷം ഒഴിവാക്കി
- വയനാട്ടിലെ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വേഗം നൽകുമെന്ന് മന്ത്രി
- വയനാടിന്റെ പുനരധിവാസത്തിന് സമഗ്ര പദ്ധതി വേണം: മുഖ്യമന്ത്രി
- വയനാട് ദുരന്തം;സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
- വയനാട്ടിലെ പുനരധിവാസം: 91 സർക്കാർ ക്വാട്ടേഴ്സുകൾ ലഭ്യമാക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.