/indian-express-malayalam/media/media_files/kClzuHNmbYVxtVCa24xk.jpg)
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ എത്രയും വേഗം നൽകാൻ അദാലത്തുകൾ സംഘടിപ്പിക്കും
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നേരിട്ടോ അല്ലാതെയോ ഇരകളായ വിദ്യാർത്ഥികൾക്ക് 'എക്സാം ഓൺ ഡിമാൻഡ്' സംവിധാനം നടപ്പിലാക്കാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സർവ്വകലാശാലകൾ സെമസ്റ്റർ പരീക്ഷകൾ നടത്തുന്ന ഘട്ടത്തിൽ, ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും മോചിതരാകാത്ത കുട്ടികൾക്കുവേണ്ടി അവർ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകൾ നടത്തുന്നതാണ് സംവിധാനം.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ എത്രയും വേഗം നൽകാൻ അദാലത്തുകൾ സംഘടിപ്പിക്കും.
സർട്ടിഫിക്കറ്റുകൾ സർവ്വകലാശാലകളിൽ പ്രത്യേകം സെല്ലുകൾ തയ്യാറാക്കും. വിദ്യാർത്ഥികൾക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാര നടപടികൾ ക്രമീകരിക്കാൻ കൽപ്പറ്റ ഗവ കോളേജിൽ പ്രത്യേക സെൽ സജ്ജമാണ്. 9496810543 എന്നതാണ് പ്രത്യേക സെല്ലിന്റെ നമ്പർ.നഷ്ടപ്പെട്ട പോളിടെക്നിക് സർട്ടിഫിക്കറ്റുകൾ ഏതാനും ദിവസത്തിനകം നൽകാൻ സാങ്കേതികവിദ്യാഭ്യാസ വകുപ്പും നടപടി കൈക്കൊള്ളുന്നുണ്ട്. പാഠപുസ്തകവും ലാപ്‌ടോപ്പ് അടക്കമുള്ള ഡിജിറ്റൽ പഠനസാമഗ്രികളും നഷ്ടപ്പെട്ടവർക്ക് അവ നൽകാൻ സംവിധാനമുണ്ടാക്കും. ഈ പ്രവർത്തങ്ങൾ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഏകോപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം,മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ചേർന്ന യോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പ് മാറുന്ന മുറയ്ക്ക് മേപ്പാടി സ്‌കൂളിൽ പഠനം പുനഃരാരംഭിക്കും. വെള്ളാർമല, മുണ്ടക്കൈ ഈ രണ്ടു സ്‌കൂളുകളിലെയും കുട്ടികളെ ഇവിടെ ചേർക്കാനാണ് തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Read More
- വയനാടിന്റെ പുനരധിവാസത്തിന് സമഗ്ര പദ്ധതി വേണം: മുഖ്യമന്ത്രി
- വയനാട് ദുരന്തം;സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
- വയനാട്ടിലെ പുനരധിവാസം: 91 സർക്കാർ ക്വാട്ടേഴ്സുകൾ ലഭ്യമാക്കും
- വയനാട് ദുരന്തം: കാണാതായവർക്കായുള്ള തിരച്ചിൽ പത്താം നാൾ
- ക്യാമ്പുകളിൽ മാത്രമല്ല, ദുരന്തത്തിനിരയായ മുഴുവന് കുടുംബങ്ങൾക്കും പുനരധിവാസം
- വയനാട് ഉരുൾപൊട്ടൽ ദേശിയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
- വയനാട്ടിലെ തിരച്ചിൽ; അന്തിമ തീരൂമാനം എടുക്കേണ്ടത് സൈന്യമെന്ന് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.