/indian-express-malayalam/media/media_files/NKQCQQ8xFcBnzFwxE1Vy.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ദുരിതബാധിത ജില്ലകൾക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് നൽകണമെന്നും, ദുരിതബാധിതരായ ജനങ്ങളെ സഹായിക്കണമെന്നും ശൂന്യവേളയിൽ രാഹുൽ ലോക്സഭയിൽ പറഞ്ഞു. ദുരന്തത്തിന്റെ തീവ്യതയും വ്യാപ്തിയും താൻ നേരിട്ട് കണ്ടു മനസിലാക്കിയതാണ്, മലയുടെ ഏകദേശം 2 കിലോമീറ്ററോളം ഭാഗം ഇടിഞ്ഞ് താഴേക്കു പതിച്ചെന്ന് രാഹുൽ പറഞ്ഞു.
200ൽ അധികം ആളുകളുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ആത്യന്തികമായി മരണസംഘ്യ നാനൂറ് കടക്കാനാണ് സാധ്യത, രാഹുൽ കൂട്ടിച്ചേർത്തു. കേന്ദ്ര- കേരള സർക്കാരുകളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രശംസിച്ച രാഹുൽ, വിവിധ വകുപ്പുകളുടെയും കർണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സഹായത്തെയും അഭിനന്ദിച്ചു.
അതേസമയം,വയനാട്ടിൽ ഒൻപതാം നാളിലും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചവിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധനയും നടത്തുന്നുണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ചൊവ്വാഴ്ച നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു.ബുധനാഴ്ച ആറു കിലോമീറ്റർ ദൂരം പരിശോധനനടത്താനാണ് സംഘം ശ്രമിക്കുന്നത്.
Read More
- വയനാട്ടിലെ തിരച്ചിൽ; അന്തിമ തീരൂമാനം എടുക്കേണ്ടത് സൈന്യമെന്ന് സർക്കാർ
- വയനാട് ദുരന്തം; ഉറ്റവർക്കായി ഒൻപതാം നാളും തിരച്ചിൽ
- ദുരന്തത്തിനിരയായവരെ അപമാനിക്കുന്ന പ്രസ്താവന, ഭൂപേന്ദർ യാദവിനെതിരെ മുഖ്യമന്ത്രി
- മുണ്ടക്കൈയിൽ 20 ദിവസത്തിനുള്ളിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വി ശിവൻകുട്ടി
- വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും: കെ രാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us