/indian-express-malayalam/media/media_files/gZr2J0GS0AZMPhhCyWFd.jpg)
ബുധനാഴ്ച ആറു കിലോമീറ്റർ ദൂരം പരിശോധനനടത്താനാണ് ആലോചന
കൽപ്പറ്റ: ഉരുൾ കവർന്നെടുത്ത ഉറ്റവർക്കായി വയനാട്ടിൽ ഒൻപതാം നാളിലും തിരച്ചിൽ തുടരും. ബുധനാഴ്ചവിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു.ബുധനാഴ്ച ആറു കിലോമീറ്റർ ദൂരം പരിശോധനനടത്താനാണ് ആലോചന.
ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോൾ നടക്കുന്ന സൂക്ഷ്മമായ പരിശോധന തുടരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻപറഞ്ഞു.കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും കഴിവിൻറെ പരമാവധിയാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രി സഭാ ഉപസമിതി അംഗം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനൊപ്പം സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയിരുന്നു മന്ത്രി.സൂചിപ്പാറയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ഹെലി കോപ്റ്ററിന്റെ സഹായത്തോടെ തെരച്ചിൽ നടത്തുന്നത്. എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളും തെരച്ചിലിൽ നിന്ന് ഒഴിവാകുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്‌കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്‌കാരം ഇന്നും തുടരും.
Read More
- ദുരന്തത്തിനിരയായവരെ അപമാനിക്കുന്ന പ്രസ്താവന, ഭൂപേന്ദർ യാദവിനെതിരെ മുഖ്യമന്ത്രി
- മുണ്ടക്കൈയിൽ 20 ദിവസത്തിനുള്ളിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വി ശിവൻകുട്ടി
- വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും: കെ രാജൻ
- എട്ടാം നാളും തുടരുന്ന തിരച്ചിൽ; എയർലിഫ്റ്റിങ് വഴി സ്പോട്ടിലെത്തും
- ആരെന്ന് അറിയാതെ അവർ ഒന്നിച്ച് മടങ്ങി
- വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us