scorecardresearch

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും: കെ രാജൻ

റിസോർട്ടുകൾ അടക്കം മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റുമെന്നും റവന്യു മന്ത്രി പറഞ്ഞു

റിസോർട്ടുകൾ അടക്കം മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റുമെന്നും റവന്യു മന്ത്രി പറഞ്ഞു

author-image
WebDesk
New Update
wd

ചൊവ്വാഴ്ച സൂചിപ്പാറയിലെ സൺറെസ് വാലി കേന്ദ്രീകരിച്ചുള്ള തിരച്ചിലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്

മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്ക് പൊതുമരാമത്ത് വകുപ്പ് എടുക്കുന്നുണ്ട്. റിസോർട്ടുകൾ അടക്കം മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റും.
സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. ഒരു അധ്യയന ദിവസവും നഷ്ടപ്പെടാത്ത രീതിയിൽ ക്രമീകരണം വരും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ തുറക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ചൂരൽമല, വെള്ളാർമല അടക്കം തകർന്ന സ്‌കൂളുകളിലെ കുട്ടികളുടെ തുടർ പഠനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം എട്ടാം നാളിലും ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച സൂചിപ്പാറയിലെ സൺറെസ് വാലി കേന്ദ്രീകരിച്ചുള്ള തിരച്ചിലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം സ്ഥലത്ത് മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെ എയർലിഫ്റ്റിങ് വഴിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നത്. 

Read More

Advertisment

wayanadu Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: