scorecardresearch

വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം: വി.ഡി.സതീശൻ

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു

author-image
WebDesk
New Update
V D Satheesan

വി.ഡി.സതീശൻ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്രസർക്കാർ എൽ 3 പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേശീയ ദുരന്തമായി വയനാട് ദുരന്തത്തെ പ്രഖ്യാപിക്കുന്നതിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞ കാര്യങ്ങളിൽ ചില സത്യങ്ങളുണ്ട്. ദേശീയ ദുരന്തം എന്ന പ്രഖ്യാപനം ഇപ്പോഴില്ല. എന്നാൽ അങ്ങനെ പ്രഖ്യാപിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisment

വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്നും സതീശൻ ആവശ്യപ്പെട്ടു. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. ദുരന്തത്തിൽ പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. ഇനി ഇങ്ങനെ ഒരു അപകടം ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും സതീശൻ പറഞ്ഞു.

'ദേശീയ ദുരന്തം' എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്നാണ് വി.മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. 2013 ഓഗസ്റ്റ് ആറിന് അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. ദേശീയദുരന്തമെന്ന തലക്കെട്ടില്ല, പക്ഷേ ഓരോന്നിനെയും തീവ്രതയനുസരിച്ച് കൈകാര്യം ചെയ്യുകയാണ് രീതി. അതത് സര്‍ക്കാരുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു. 

Read More

Advertisment
Vd Satheeshan Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: