/indian-express-malayalam/media/media_files/hwLsFsxM8rb3X62ByC82.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 22500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയിലേക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും നിലവിൽ വിതരണത്തിന് ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
തിങ്കളാഴ്ച മുതൽ തുക വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും ഇതിലൂടെ തുക നൽകാൻ സാധിക്കും. കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇത്രയും വിപുലമായ ജനകീയ പാർപ്പിട പദ്ധതി ലോകത്ത് മറ്റെങ്ങുമില്ല. നാല് ലക്ഷം രൂപ ഭവനപദ്ധതിക്കായി ഓരോ ഗുണഭോക്താവിനും ലഭ്യമാക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. 2026 ആകുമ്പോഴേക്കും 5 ലക്ഷം വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിലേറെ വീടുകൾ പൂർത്തിയാകുമെന്നാണ് നിലവിലെ സ്ഥിതി.
ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതിൽ 4,06,768 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. 1,06,304 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏവർക്കും വീട് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ അതിവേഗം മുന്നോട്ട് നീങ്ങുകയാണ്.
2022ൽ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്ക് വേണ്ടി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ ആയിരം കോടിയുടെ ഗ്യാരന്റി സർക്കാർ നൽകുകയും, ഈ തുക മുമ്പ് തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. 69,217 പേർക്കാണ് ഈ തുക വിതരണം ചെയ്തത്.
സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗ്യാരന്റി സർക്കാർ നൽകിയതിനെ തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകൾക്കായി 217 കോടി രൂപ കൂടി ലഭ്യമാക്കാനുള്ള പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ ഈ തുക കൂടി ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Read More
- നിപ: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല് സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം
- വയനാട് ദുരന്തം; സുരക്ഷിതരായി ആദിവാസി കുടുംബങ്ങള്‍; ക്യാമ്പുകളിൽ 47 പേർ
- വയനാട്ടിലേത് മിന്നൽ ദുരന്തം, എക്കാലവും മനസിന്റെ നീറ്റലാണെന്ന് മുഖ്യമന്ത്രി
- ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും, ഇതുവരെ മരിച്ചത് 219 പേർ
- ഉള്ളുരുകുന്നവർക്ക് ആശ്വാസമായ്...
- വയനാട്ടിലെ ദുരന്തബാധിതർക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് ജോസ്.കെ.മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us