/indian-express-malayalam/media/media_files/57JJJfZWzDhr8fxKiwKR.jpg)
ചിത്രം: പിആർഡി
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ കാണാതായവർക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ചാലിയാറിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും ശരീര ഭാഗങ്ങളാണ് ഇന്ന് കണ്ടെത്തിയത്. 10 ശരീര ഭാഗങ്ങളും ഇന്നത്തെ തിരച്ചിലിൽ ലഭിച്ചു. നാളെ പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കും.
ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖലയിലാണ് ഇന്ന് പ്രധാനമായും തിരച്ചില്‍ നടന്നത്. വനം വകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളികളായി. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്ന് സൂചിപ്പറവരെ തിരച്ചില്‍ നടത്തി. മുണ്ടേരി ഫാമില്‍ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ മറ്റു ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ നടത്തി.
ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ചയോടെ തിരച്ചിൽ അവസാനിപ്പിക്കാനാണ് സാധ്യത. ദൗത്യം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഔദ്യോഗിക കണക്ക് അനുസരിച്ച്, വൈകിട്ട് ആറുവരെ, 221 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 97 പുരുഷന്മാരും, 87 സ്ത്രീകളും, 37 കുട്ടികളും ഉൾപ്പെടുന്നു. 172 മൃതദേഹങ്ങൾ ബന്ധുകള്‍ തിരിച്ചറിഞ്ഞു. 166 ശരീര ഭാഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 220 മൃതദേഹങ്ങളും, 160 ശരീര ഭാഗങ്ങളും പോസ്റ്റുമോർട്ടം നടത്തി. 71 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറിയയിട്ടുണ്ട്.
135 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് കൈമാറി. ദുരന്ത പ്രദേശത്ത് നിന്നും ഇതുവരെ 568 പേരെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ 91 പേരാണ് ചികിത്സയിൽ കഴിയുന്നത്. 253 പേർ ഡിസ്ചാര്‍ജ് ആയിട്ടുണ്ട്.
ഇന്നലെ നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തിരുന്നു. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. ചാലിയാര്‍ പുഴയില്‍ നിന്ന് 13 ശരീര ഭാഗങ്ങളും കണ്ടെടുത്തിരുന്നു. അതേസമയം, തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
Read More
- ഉള്ളുരുകുന്നവർക്ക് ആശ്വാസമായ്...
- വയനാട്ടിലെ ദുരന്തബാധിതർക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് ജോസ്.കെ.മാണി
- മൃഗസംരക്ഷണ മേഖലയിൽ 2.5 കോടി രൂപയുടെ നഷ്ടം: വളർത്തുമൃഗങ്ങൾക്കായി കൺട്രോൾ റൂം ആരംഭിക്കും
- ''എല്ലാം നഷ്ടപ്പെട്ടു. എൻ്റെ സഹോദരങ്ങൾ, അവരുടെ കുടുംബം....''മണ്ണിനടിയിലെ ഉറ്റവരെ തിരഞ്ഞ് ഷൗക്കത്ത്
- ഈ പാറക്കെട്ടുകൾക്ക് താഴെ എന്റെ ചോരയാണ്; അമ്മയെയും കുടുംബത്തിനനെയും തിരഞ്ഞു ശിവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.