scorecardresearch

ഈ പാറക്കെട്ടുകൾക്ക് താഴെ എന്റെ ചോരയാണ്; അമ്മയെയും കുടുംബത്തിനനെയും തിരഞ്ഞു ശിവൻ

കഴിഞ്ഞ രണ്ട് ദിവസമായി, ശിവാനന്ദനും സഹോദരൻ ശിവനും അവിടെ അവരുടെ ആറ് ബന്ധുക്കളെ തിരയുകയാണ് - അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ കുടുംബങ്ങൾ. എല്ലാവരും ഈ ആഴ്ച ആദ്യം ഇവിടെയുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടു പോയി. 

author-image
Shaju Philip
New Update
68-year-old Sivanandan looks for his relatives at Chooralmala village in Wayanad (Express Photo Shaju Philip)

68-year-old Sivanandan looks for his relatives at Chooralmala village in Wayanad (Express Photo Shaju Philip)

“ആ പാറക്കെട്ടുകൾക്ക് താഴെ എന്റെ ചോരയാണ്,” 68 കാരനായ ശിവാനന്ദൻ പറയുന്നു. 

Advertisment

ഒരു മണ്ണുമാന്തി യാത്രത്തിനരികെ നിന്നാണ് അയാൾ പറയുന്നത്. വയനാട്ടിലെ ചൂരൽമലയിൽ രക്ഷാപ്രവർത്തകർ പാറയും മറ്റും മാറ്റുന്നതിനൊപ്പമാണ് ശിവാനന്ദൻ ഉള്ളത്.  

കഴിഞ്ഞ രണ്ട് ദിവസമായി, ശിവാനന്ദനും സഹോദരൻ ശിവനും അവിടെ അവരുടെ ആറ് ബന്ധുക്കളെ തിരയുകയാണ് - അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ കുടുംബങ്ങൾ. എല്ലാവരും ഈ ആഴ്ച ആദ്യം ഇവിടെയുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടു പോയി. 

തങ്ങളുടെ കുടുംബത്തെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് ശിവാനന്ദനും ശിവനും അറിയാമെങ്കിലും, അവർ ഉറ്റവരുടെ ശരീരമെങ്കിലും കിട്ടാൻ അവർ ആഗ്രഹിക്കുന്നുണ്ട്. "എന്റെ ചോരയാണ്. ഇളയ സഹോദരന്റെ മകന്റെ മൃതദേഹം മാത്രമേ ഇത് വരെ കണ്ടു കിട്ടിയുള്ളൂ,”ശിവാനന്ദൻ കൂട്ടിച്ചേർത്തു.

Advertisment

വയനാട്ടിലെ മേപ്പാടി സർക്കാർ ആശുപത്രിയിൽ രണ്ടു ദിവസത്തെ കാത്തിരിപ്പിനു ശേഷം വ്യാഴാഴ്ചയാണ് ഈ  സഹോദരങ്ങൾ തടിവെട്ടുകാരെയും അവശിഷ്ടങ്ങളുടെ പാളികൾ നീക്കം ചെയ്യാൻ സഹായിക്കുന്ന സുഹൃത്തുക്കളെയും കൂട്ടി തിരച്ചിലിനായി ലൊക്കേഷനിലെത്തിയത്.

എന്നാൽ ഇതു വരെ, അവരുടെ തിരച്ചിലിനു കാര്യമായ ഫലം ലഭിച്ചിട്ടില്ല. ചൂരൽമല ഉരുൾപൊട്ടലുകളുടെയും പാറകളുടെയും നാടായി മാറിയിരിക്കുന്നു, ചെളി പല പാളികളിലേക്കും ആഴത്തിൽ പോയി, അവയിലെത്തുക എന്നത് ഒരു ജോലിയാണ്.

അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട വീടുകൾ

“കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ആശുപത്രിയിൽ വന്ന എല്ലാ മൃതദേഹങ്ങളും പരിശോധിച്ചു. എന്റെ കുടുംബാംഗങ്ങളെ ഇപ്പോഴും കാണാനില്ല. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട അവരുടെ വീടുകൾ പരിശോധിക്കണം എന്നുണ്ട്. അവരുടെ മൃതദേഹങ്ങളെങ്കിലും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച്, അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ വീടുകൾ നിലകൊള്ളുന്ന സ്ഥലത്തേക്കുള്ള പാത വൃത്തിയാക്കാൻ ഇപ്പോൾ ഒരു മണ്ണുമാന്തി യന്ത്രം അയച്ചിട്ടുണ്ട്.

തകർന്ന വീടുകളുടെ മാനുവൽ സർവേ നടത്തിയെങ്കിലും വലിയ പാറകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടെ യന്ത്രങ്ങൾ വിന്യസിക്കാൻ കഴിഞ്ഞില്ല എന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

“ഇന്ന്, ഞങ്ങൾ മെഷീനുകൾ എത്തിക്കാനുള്ള വഴികൾ തയ്യാറാക്കുകയാണ്. മണ്ണിടിച്ചിലിന് മുമ്പ് ഈ പ്രദേശത്തെ വീടുകളുടെ ഏകദേശ രേഖാചിത്രം ഞങ്ങളുടെ പക്കലുണ്ട്. പക്ഷേ, മിക്ക വീടുകളും ഒലിച്ചു പോകുകയും പലതും വൻതോതിലുള്ള അവശിഷ്ടങ്ങളുടെ അടിയിൽ പോവുകയും ചെയ്തതിനാൽ, മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ വളരെ ബുദ്ധിമുട്ടാണ്, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യൻ സൈന്യം ചൂരൽമല മുതൽ മുണ്ടക്കൈ വരെ 190 അടി നീളമുള്ള ബെയ്‌ലി പാലം സ്ഥാപിക്കുന്നുണ്ട്.

Read More News on Wayanad Landslide Here

Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: