scorecardresearch

ഹൃദയത്തിൽ ആഴത്തിൽ മുവേൽപ്പിക്കുന്നു; വയനാടിനൊപ്പമെന്ന് രാഹുൽഗാന്ധി

ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ട്. രക്ഷാപ്രവർത്തനവും പുനരധിവാസവും സൂക്ഷ്മമായി വിലയിരുത്തി വരികയാണ്

ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ട്. രക്ഷാപ്രവർത്തനവും പുനരധിവാസവും സൂക്ഷ്മമായി വിലയിരുത്തി വരികയാണ്

author-image
WebDesk
New Update
rahul

ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് പ്രശ്നബാധിതരുമായി സംസാരിക്കുകയും ചെയ്തു

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ കാഴ്ചകൾ തന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടിയിലെ മുണ്ടൈക്കയും ചൂരൽമലയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എല്ലാവർക്കും നന്ദി. കേരളത്തിന് നേരത്തെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയുന്നെന്ന് അമിത് ഷായുടെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാനുള്ള സമയമല്ല ഇതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. അപകടത്തെ അതിജീവിച്ച എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണം. രാജ്യം മുഴുവൻ വയനാടിനൊപ്പമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ട്. രക്ഷാപ്രവർത്തനവും പുനരധിവാസവും സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ സഹായവുമായി യു.ഡി.എഫ് മുൻനിരയിലുണ്ട്. ആവർത്തിക്കുന്ന ഉരുൾ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ഇത് തടയാൻ സഗ്രമായ കർമപദ്ധതി ആവശ്യമാണെന്നും' രാഹുൽ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്. ഉരുൾ പൊട്ടൽ തകർത്ത ചൂരൽമല സന്ദർശിച്ച ശേഷം ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു.ചൂരൽമലയിലെ പ്രശ്നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവർത്തനം വിലയിരുത്തി. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമീപത്തെ താൽകാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി, സാഹചര്യങ്ങൾ നിരീക്ഷിച്ചു.സൈനിക സേവനത്തിന് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥനുമായി ഇരുവരും സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് പ്രശ്നബാധിതരുമായി സംസാരിക്കുകയും ചെയ്തു.

Advertisment

Read More

wayanadu Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: