/indian-express-malayalam/media/media_files/dhso8MlNtXu3RVd8mey2.jpg)
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ രാവിലെ 11.30 ന് സർവകക്ഷിയോഗം ചേരും
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് ജില്ലയിലെത്തും. വയനാട്ടിലെത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ രാവിലെ 11.30 ന് സർവകക്ഷിയോഗം ചേരും. വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങുക. തുടർന്ന് റോഡ് മാർഗം ഉച്ചയ്ക്ക് ഒരു മണിയോടെ മേപ്പാടിയിലെത്തും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരേയും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും രാഹുലും പ്രിയങ്കയും സന്ദർശിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് പുറപ്പെടുവാൻ വേണ്ടി കോഴിക്കോട് വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്നു pic.twitter.com/hoQz04f5FZ
— IE malayalam (@IeMalayalam) August 1, 2024
നേരത്തെ ബുധനാഴ്ച എത്തുമെന്നാണ് രാഹുൽ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്ദർശനം മാറ്റിവച്ചതായി രാഹുൽ എക്‌സിലൂടെ അറിയിച്ചു. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
Read More
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
- ബെയ്ലി സായിപ്പിന്റെ ഹോബി; ദുരന്തമുഖത്ത് കൈത്താങ്ങാവുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.