scorecardresearch

ബെയ്‌ലി സായിപ്പിന്റെ ഹോബി; ദുരന്തമുഖത്ത് കൈത്താങ്ങാവുമ്പോൾ

ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലം ഒരുങ്ങുന്നത് 190 അടി നീളത്തിലാണ്

ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലം ഒരുങ്ങുന്നത് 190 അടി നീളത്തിലാണ്

author-image
WebDesk
New Update
Bailey bridge Wayanad

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും   നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ മുണ്ടക്കൈയിലേക്ക് എത്തിക്കാനാവും. 

Advertisment

നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമാകും. 

ഡൽഹിയിൽ നിന്നും ബംഗ്ലൂരുവിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിക്കുന്നത്. ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വിമാനം വഴി എത്തിക്കുന്ന സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക.  ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തിൽ എത്തിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഇപ്പോൾ നിർമ്മാണജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.  

Bailey bridge Wayanad 1

Advertisment

ബുധനാഴ്ച വൈകിട്ട് കണ്ണൂരിൽ എത്തുന്ന രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരൽ മലയിൽ എത്തും. ബംഗ്ലൂരുവിൽ നിന്നും  കരമാർഗ്ഗവും സാമഗ്രികൾ ചൂരൽമലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

വയനാട്ടിലേക്ക് പാലത്തിന്റെ നിർമ്മാണ സാമഗ്രികളുമായി സൈന്യം കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നു

കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിംഗ് (ജിഒസി) മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.  കരസേനയുടെ 100 പേർ കൂടി രക്ഷാദൗത്യത്തിനായി ഉടൻ ദുരന്തമുഖത്ത് എത്തും. 

എന്താണ് ബെയ്‌ലി പാലം?

ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന ട്രസ് ബ്രിഡ്ജിനെയാണ് ബെയ്‌ലി പാലം എന്നു വിളിക്കുന്നത്.  എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന ഇവ പ്രീ- ഫാബ്രിക്കേറ്റഡ് ആണ് എന്നതാണ് പ്രത്യേകത.

1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു താത്കാലിക പാലം നിർമ്മിച്ചത്. ഒരു ഹോബിപോലെ പാലങ്ങൾ നിർമ്മിച്ചിരുന്ന ബെയ്‍ലിയുടെ ഈ കണ്ടെത്തൽ,  രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് ഏറെ ഗുണകരമായി മാറി. 

ഇന്ന് ലോകവ്യാപകമായി, സൈന്യത്തിന്റെ ആവശ്യങ്ങൾക്കും ദുരന്തനിവാരണത്തിനുമൊക്കെ വേണ്ടി ഇത്തരം താത്കാലിക പാലങ്ങൾ ഉപയോഗിക്കുന്നുണ്ട്.  പാലത്തിന്റെ നിർമ്മാണത്തിനു ഉപയോഗിക്കുന്ന ഉരുക്കുകളും റെയിലുകളുമെല്ലാം മുൻകൂട്ടി തന്നെ നിർമ്മിക്കപ്പെട്ടവയാവും. ഇവ പെട്ടെന്നു തന്നെ സ്ഥലത്തേക്ക് എത്തിക്കാനും കൂട്ടിയോജിപ്പിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. 

കേരളത്തിൽ ഇതാദ്യമായല്ല ബെയ്‌ലി പാലം നിർമ്മിക്കുന്നത്. പത്തനംത്തിട്ട റാന്നിയിൽ പമ്പാനദിയ്ക്ക് കുറുകെ 1996ൽ ബെയ്‌ലി പാലം നിർമ്മിച്ചിരുന്നു.  വർഷങ്ങളുടെ പഴക്കമുള്ല പഴയ പാലം തകർന്നപ്പോഴായിരുന്നു സൈന്യം   താത്കാലികമായി ബെയ്‌ലി പാലം നിർമ്മിച്ചത്. 

Read More


Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: