/indian-express-malayalam/media/media_files/rZHutiFJmxqez0Uux0uR.jpg)
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് സൈന്യം നിർമിച്ച ബെയ്‌ലി പാലം
കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ സൈന്യം താൽക്കാലികമായി നിർമിച്ച ബെയ്‌ലി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. നീണ്ട 48 മണിക്കൂർ കൊണ്ട്, കനത്ത മഴയെയും പുഴയിലെ കുത്തൊഴിക്കിനെയും അവഗണിച്ചാണ് സൈന്യം പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ പൂർത്തിയായ പാലത്തിലൂടെ ആദ്യം സൈന്യത്തിന്റെ വാഹനം കടത്തിവിട്ടു. തുടർന്ന് സൈന്യത്തിന്റെ ടൺക്കണക്കിന് ഭാരമുള്ള ആംബൂലൻസും ട്രക്കുകളും കയറ്റിവിട്ട് പാലം പൂർണ്ണ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കി.മുണ്ടക്കൈയിലേക്ക് പുതിയ പാലം നിർമിക്കുന്നത് വരെ ഈ പാലം ഇവിടെ നിലനിർത്തുമെന്ന് സൈന്യം പറഞ്ഞു. ഇനി ദുരന്തഭൂമിയായ മുണ്ടക്കൈയിലിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ഈ ബെയ്‌ലിപാലമാകും.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് കണ്ണാടി പുഴയ്ക്ക് കുറുകെ നിർമിച്ച ബെയ്‌ലി പാലത്തിന്റെ നീളം 190 അടിയാണ്. 24 ടൺ ഭാരം പാലത്തിന് വഹിക്കാൻ കഴിയും. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള എൻജിനീയറിങ് വിഭാഗമാണ് പാലം നിർമ്മിച്ചത്. ഡൽഹിയിൽനിന്നും ബെംഗളൂരുവിൽനിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിച്ചത്. ജെസിബി അടക്കമുള്ള വാഹനങ്ങളും ഭാരമേറിയ യന്ത്രസാമഗ്രികളും ബെയ്ലി പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് എത്തിക്കാനാകും. ഇവ ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവിടെ ഉണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. മേജർ ജനറൽ വിടി മാത്യുവിന്റെ നേതൃത്വത്തിലാണ് ബെയ്‌ലി പാലം നിർമ്മിച്ചത്.
നേരത്തെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താൽക്കാലിക പാലം സ്ഥാപിച്ചുമായിരുന്നു തുടക്കത്തിൽ രക്ഷാപ്രവർത്തനം. എന്നാൽ, വളരെ സാവധാനത്തിൽ മാത്രമേ ഇതിലൂടെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരുന്നുള്ളൂ. തുടർന്നാണ് ബെയ്ലി പാലം നിർമ്മിക്കാൻ തീരുമാനമായത് ബെയ്ലി പാലം നാടിന് സമർപ്പിക്കുമെന്ന് കരസേന രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. ഉറപ്പോടെ നിർമ്മിക്കുന്നതിനാലാണ് നിർമാണത്തിന് കൂടുതൽ സമയം എടുത്തത്. പുതിയ പാലം വരുന്നതുവരെ ബെയ്ലി പാലം ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read More
- ബെയ്ലി സായിപ്പിന്റെ ഹോബി; ദുരന്തമുഖത്ത് കൈത്താങ്ങാവുമ്പോൾ
- ഹൃദയത്തിൽ ആഴത്തിൽ മുവേൽപ്പിക്കുന്നു; വയനാടിനൊപ്പമെന്ന് രാഹുൽഗാന്ധി
- മുണ്ടക്കൈയിൽ ശക്തമായ മഴ; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു
- ഉരുൾപൊട്ടൽ ദുരന്തം: മരണസംഖ്യ 277 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.