scorecardresearch

'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാട് പെയ്യുന്ന അതി ശക്തമായ മഴ  ഒരു ചെറിയ ഭയം സുദർശനൻ്റേയും വയനാട് ചൂരൽമല നിവാസികളുടെയും ഉള്ളിൽ നിറച്ചിട്ടുണ്ടായിരുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാട് പെയ്യുന്ന അതി ശക്തമായ മഴ  ഒരു ചെറിയ ഭയം സുദർശനൻ്റേയും വയനാട് ചൂരൽമല നിവാസികളുടെയും ഉള്ളിൽ നിറച്ചിട്ടുണ്ടായിരുന്നു

author-image
Narayanan S
New Update
wayanad landslide survivors

ചിത്രീകരണം: വിഷ്ണു റാം

ഒഴുകിയെത്തിയ വെള്ളത്തിൻ്റെ ശബ്ദമാണ് സുദർശനെ ഉണർത്തിയത്. വൈദ്യുതിയില്ല എന്ന തിരിച്ചറിവാണ് ഇൻവെർട്ടറിന് എന്തു സംഭവിച്ചു എന്നു തിരയാൻ അയാളെ പ്രേരിപ്പിച്ചത്. എന്നാൽ വെള്ളത്തിൽ മുങ്ങിയ ഇൻവെർട്ടറിൻ്റെ കാഴ്ച മാത്രമല്ല മുറിയിലേയ്ക്ക് ഇടിച്ചു കയറിയ തൻ്റെ ജീപ്പും, വാതിലുകൾ തകർത്തെറിഞ്ഞ് താഴത്തെ മുറിയിൽ നിറഞ്ഞിരുന്ന പാറക്കഷ്ണങ്ങളും തടികളുമാണ് സുദർശനെ കാത്തിരുന്നത്.  ഒരടിപോലും മുന്നോട്ട് നീങ്ങാൻ സാധിക്കാത്തത്ര ചെളി അവിടമാകെ നിറഞ്ഞിരുന്നു.

Advertisment

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാട് പെയ്യുന്ന അതിശക്തമായ മഴ  ഒരു ചെറിയ ഭയം സുദർശനൻ്റേയും, വയനാട് ചൂരൽമല നിവാസികളുടെയും ഉള്ളിൽ നിറച്ചിട്ടുണ്ടായിരുന്നു. കണ്ണടച്ച് തുറക്കുന്നതിനു മുമ്പ് അത് സംഭവിച്ചിരിക്കുന്നു. വലിയ ഇടവേളകളില്ലാതെയാണ് ആദ്യം മുണ്ടക്കൈ ടൗണിലും, പിന്നീട് ചൂരൽ മലയിലും ഉരുൾപ്പൊട്ടിയത്.

തനിക്കു ചുറ്റും ഇനിയും ആളുകൾ ഇതിൽ പെട്ടിട്ടുണ്ടാകാം എന്ന്  സുദർശന് തോന്നി. കാൻസർ അതിജീവിതയായ തൻ്റെ അമ്മയെ രക്ഷിക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അയാൾക്കപ്പോൾ ഉണ്ടായിരുന്നുള്ളൂ.''എങ്ങോട്ട് പോകണം എന്ന് അറിയാണ്ടായി. എൻ്റെ ഫോൺ നഷ്ട്ടപ്പെട്ടിരുന്നു, സഹായത്തിന് ആരേയും വിളിക്കാൻ പോലും പറ്റാത്ത അവസ്ഥ. എങ്ങനെയോ മുകളിലെത്തിയപ്പോ, ഞങ്ങടെ വീടിൻ്റെ അടുത്തായി ചൂരൽ മല സ്കൂളിനെ തകർത്തെറിഞ്ഞ് രണ്ടാമത്തെ മണ്ണിടിച്ചിലും നടന്നു''.

wd2

Advertisment

''വീടിനു ചുറ്റും ഒഴുകുന്ന പുഴ മാത്രമാണ് ഞാൻ​ നോക്കിയപ്പോൾ കണ്ടത്. അടുത്തുണ്ടായിരുന്ന വീടുകളെല്ലാം പുഴ ഒഴുക്കിക്കൊണ്ടു പോകുന്നത് ഞാൻ കണ്ടു''.  ആ രാത്രി ഓർത്തെടുക്കുകയാണ് സുദർശൻ. ''ഞാൻ എൻ്റെ അമ്മയോട് പറഞ്ഞു, ഈ ലോകത്ത് നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു. അടുത്തത് നമ്മുടെ വീടായിരിക്കും''.

ഭാഗ്യം കൊണ്ട് മൂന്നാമത്തെ ഉരുൾപ്പൊട്ടലും സുദർശൻ്റെ വീട് അതിജീവിച്ചുവെങ്കിലും ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് ആയാൾ സാക്ഷിയായത്. ''അടുത്ത് താമസിച്ചിരുന്ന വീട്ടിലെ 11 പേരെ കാണാനില്ല. അതിൽ രണ്ടു പേരുടെ ശരീരം കിട്ടിയിട്ടുണ്ട്''. സുദർശൻ പറഞ്ഞു.

മറ്റുള്ളവരെ കുറിച്ച് ഒരറിവും ഇല്ല. പുൽപ്പള്ളിയിൽ, തൻ്റെ സഹോദരിയുടെ വീട്ടിലാണ് സുദർശൻ ഇപ്പോൾ. രക്ഷപ്രവർത്തകരാണ് രാവിലെ മറ്റു ചിലരോടൊപ്പം അയാളെയും കണ്ടെത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

രക്ഷാപ്രവർത്തകർ എത്തിയപ്പോൾ സുദർശനൊപ്പം 21 പേർ കൂടി വീടിനു മുകളിലായി ഉണ്ടായിരുന്നു. ടെറസിൽ എത്തിയ സുദർശനെ കണ്ട അയൽവാസികൾ സഹായം അഭ്യർത്ഥിച്ചതു പ്രകാരമാണ് ഒരു ഏണി ഉപയോഗിച്ച് അവരെയും മുകളിലേയ്ക്ക് കയറ്റിയത്.

Landslide Wayanad,3

ഇനി വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ സാധിക്കില്ല എന്ന് സുദർശൻ പറയുന്നു. ''താമസയോഗ്യമല്ല എന്നതിനപ്പുറം എൻ്റെ  അയൽക്കാരെയെല്ലാം നഷ്ടമായി. എൻ്റെ ഉപജീവന മാർഗ്ഗം, ജീപ്പ്, അമ്മയുടെ മരുന്നും കുറിപ്പടികളും, അങ്ങനെയെല്ലാം നഷ്ട്ടപ്പെട്ടു. ഇനിയെല്ലാം ഒന്നേന്നു തുടങ്ങണം.  ഇപ്പഴും ജീവനോടെ ഇരിക്കാൻ സാധിക്കുന്നുണ്ടെല്ലോ, അതു തന്നെ വലിയ ഭാഗ്യം'' സുദൾശൻ്റെ വാക്കുകൾ.

Read More

Kerala Floods Landslide Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: