scorecardresearch

മമ്മൂട്ടിയ്ക്കും ദുൽഖറിനും പിന്നാലെ വയനാടിന് കൈത്താങ്ങായി ഫഹദും നസ്രിയയും

വയനാടിനായി കൈകോർത്ത് സിനിമാലോകവും. മമ്മൂട്ടി, ദുൽഖർ, ഫഹദ്, നസ്രിയ, സൂര്യ, ജ്യോതിക, കാർത്തി, വിക്രം എന്നിവരെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ്

വയനാടിനായി കൈകോർത്ത് സിനിമാലോകവും. മമ്മൂട്ടി, ദുൽഖർ, ഫഹദ്, നസ്രിയ, സൂര്യ, ജ്യോതിക, കാർത്തി, വിക്രം എന്നിവരെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ്

author-image
Entertainment Desk
New Update
Fahad Nazriya Wayanad Landslide support

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടിയ്ക്കും ദുൽഖർ സൽമാനും പിറകെ, ഫഹദ് ഫാസിലും നസ്രിയയും എത്തിയിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി നൽകിയത്.

Advertisment

ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയതിനൊപ്പം ദുരന്ത ബാധിത പ്രദേശത്ത് തുടരുന്ന മാതൃകാപരമായ  ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.

Fahad Nazriya Wayanad Landslide

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപയാണ്  കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്, മന്ത്രി പി രാജീവ് തുക ഏറ്റുവാങ്ങി. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സി പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

Advertisment

കഴിഞ്ഞ ദിവസം തമിഴ് നടന്മാരായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി എന്നിവരും വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നു. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയുമാണ് കൈമാറിയത്. 

Read More Entertainment Stories Here

Wayanad Landslide Nazriya Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: