/indian-express-malayalam/media/media_files/g47qozcfAy89FKAGHC0a.jpg)
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്, മന്ത്രി പി രാജീവ് തുക ഏറ്റുവാങ്ങി. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ദിവസം തമിഴ് നടന്മാരായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി എന്നിവരും വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നു. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയുമാണ് കൈമാറിയത്.
Read More Entertainment Stories Here
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടിആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
- അക്കാര്യത്തിൽ ടിപ്പിക്കൽ സൗത്തിന്ത്യക്കാരിയാണ് ദീപിക; താരത്തിന്റെ ഭക്ഷണശീലങ്ങളിങ്ങനെ
- അതു പറയണമെങ്കിൽ ഞാൻ കമലഹാസൻ അല്ലാതിരിക്കണം; ശ്രീവിദ്യയെ കുറിച്ച് ഉലകനായകൻ അന്നു പറഞ്ഞത്
- കൂട്ടുകാരിയൊന്നുമല്ല, കാമുകിയായിരുന്നു, അതിൽ ഒരു സംശയവും വേണ്ട; അവതാരകയെ തിരുത്തി കമൽ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.