/indian-express-malayalam/media/media_files/I7Djc344u6t1cxCB7dA7.jpg)
കെ.രാജൻ
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഒരു സംഘവും ദൗത്യം നിർത്തിയിട്ടില്ല. കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നത്. കാണാതായ അവസാനത്തെ വ്യക്തിയെയും കണ്ടെത്തുന്നതുവരെ പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.
തിരിച്ചറിയാത്ത ഭൗതിക ശരീരങ്ങളുടെയും ശരീര ഭാഗങ്ങളുടെയും സംസ്കാര ചടങ്ങുകളും ഇന്ന് നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുത്തുമലയിലെ 64 സെന്റ് സ്ഥലത്ത് തിരിച്ചറിയാത്ത 31 ഭൗതിക ശരീരങ്ങളുടെയും 158 ശരീരഭാഗങ്ങളുടെയും സംസ്‌കാര ചടങ്ങുകൾ നടക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഓൺലൈൻ അവലോകന യോഗത്തിന് ശേഷമായിരിക്കും സംസ്‌കാര നടപടികൾ ആരംഭിക്കുക.
വയനാട് ദുരന്തത്തിൽ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോടെ ഇന്നലെ സംസ്കരിച്ചിരുന്നു. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് ഇവയെല്ലാം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് ആയിരുന്നു സംസ്കാരം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശ പ്രകാരമാണ് സംസ്കാരം നടന്നത്.
Read More
- വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം: വി.ഡി.സതീശൻ
- അനധികൃത കയ്യേറ്റത്തിനും താമസത്തിനും സംരക്ഷണം ഒരുക്കി; വയനാട് ദുരന്തത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി
- വയനാട് ദുരന്തം: തിരച്ചിൽ ഇന്നും തുടരും, സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും
- ലൈഫ് മിഷന് 350 കോടി അനുവദിച്ചു; 22500 പേര്‍ക്ക് ഗുണമെന്ന് മന്ത്രി എം.ബി രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.