scorecardresearch

വയനാട്ടിലെ തിരച്ചിൽ; അന്തിമ തീരൂമാനം എടുക്കേണ്ടത് സൈന്യമെന്ന് സർക്കാർ

ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും ബുധനാഴ്ച ഓണ്‌ലൈനായി ചേർന്ന മന്ത്രിസഭാ യോഗംതീരുമാനിച്ചു

ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും ബുധനാഴ്ച ഓണ്‌ലൈനായി ചേർന്ന മന്ത്രിസഭാ യോഗംതീരുമാനിച്ചു

author-image
WebDesk
New Update
Wayanad Landslide, Rescue 2

മന്ത്രസഭാ ഉപസമിതിയോട് വയനാട്ടിൽ തുടരാനും യോഗം നിർദേശിച്ചു

തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിലെ തിരച്ചിൽ തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കേണ്ടത് സൈന്യമാണെന്ന് സർക്കാർ.ബുധനാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരൂമാനം ഉണ്ടായത്.ദുരന്തബാധിതരുടെ പുരധിലവാസമായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അജണ്ട. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്ത് അന്തിമ തീരൂമാനം എടുക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി

Advertisment

വയനാട്ടിലെ ദുരന്തബാധിതർക്കായി രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് സർക്കാരിന്റെ ആലോചനയിലുള്ളത്.ടൗൺഷിപ്പ് നിർമിച്ച് ദുരന്തബാധിതരെ സാധാരണ നിലയിലേക്ക് മടക്കികൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ  വാടക വീടുകൾ ഉടൻ കണ്ടെത്തും.  സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്.  സംസ്ഥാന മന്ത്രിസഭായോഗം  രാവിലെ ഒൻപതരക്ക് ഓൺലൈനായാണ്  ചേർന്നത്.ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.മന്ത്രസഭാ ഉപസമിതിയോട് വയനാട്ടിൽ തുടരാനും യോഗം നിർദേശിച്ചു. 

അതേസമയം,വയനാട്ടിൽ ഒൻപതാം നാളിലും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചവിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധനയും നടത്തുന്നുണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ചൊവ്വാഴ്ച നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു.ബുധനാഴ്ച ആറു കിലോമീറ്റർ ദൂരം പരിശോധനനടത്താനാണ് സംഘം ശ്രമിക്കുന്നത്. 

Read More

Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: