scorecardresearch

വയനാട് ദുരന്തം;സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു.

author-image
WebDesk
New Update
Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

വെള്ളിയാഴ്ച കേസ് പരിഗണിക്കും

കൊച്ചി: വയനാട് ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കും.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാനുള്ള തീരുമാനം.ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ റിപ്പോർട്ട് തേടിയിരുന്നു.

Advertisment

അതേ സമയം, പത്തുദിവസത്തെ തിരച്ചിൽ പൂർത്തിയാക്കി വയനാട്ടിൽ നിന്ന് സൈന്യത്തിന്റെ ഒരുവിഭാഗം മടങ്ങി. കണ്ണൂർ,ബംഗളൂരു,തിരുവനന്തപുരം,കൊച്ചി എന്നിവടങ്ങളിൽ നിന്നുള്ള സൈനീകരാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് സന്ദർശനത്തിനായ് എത്തുന്നുണ്ട്. ഡൽഹിയിൽനിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പോകും. ദുരന്തബാധിതപ്രദേശങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തിയേക്കും. 

Read More

kerala highcourt Wayanad Landslide Highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: