scorecardresearch

ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി

ഒരുമണിയോടെ റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ആദ്യം സ്‌കൂൾ റോഡിലേക്കാണ് നടന്നത്. തകർന്ന് സ്‌കൂളിനെപ്പറ്റിയാണ് ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആദ്യം ചോദിച്ചറിഞ്ഞത്

ഒരുമണിയോടെ റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ആദ്യം സ്‌കൂൾ റോഡിലേക്കാണ് നടന്നത്. തകർന്ന് സ്‌കൂളിനെപ്പറ്റിയാണ് ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആദ്യം ചോദിച്ചറിഞ്ഞത്

author-image
WebDesk
New Update
Narendra Modi |  Wayanad Landslide

ദുരന്തഭൂമി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

കൽപ്പറ്റ: പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ ഒറ്റരാത്രി കൊണ്ട് ഇല്ലാതായ വയനാട്ടിലെ ദുരന്തഭൂമി നേരിൽകണ്ട് നാശനഷ്ടങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം ഉൾപ്പടെ മുഴുവൻ ദുരന്തബാധിത പ്രദേശങ്ങളിലും രണ്ട് തവണ വ്യോമനിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചൂരൽമലയിലെത്തിയത്.

Advertisment
mo
ദുരന്തഭൂമിയിൽ വ്യോമസന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തത്തിന്റെ വ്യാപ്തി വിവരിക്കുന്നു

ഒരുമണിയോടെ റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ആദ്യം സ്‌കൂൾ റോഡിലേക്കാണ് നടന്നത്. തകർന്ന് സ്‌കൂളിനെപ്പറ്റിയാണ് ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആദ്യം ചോദിച്ചറിഞ്ഞത്. പിന്നീട് സ്‌കൂൾ റോഡിൽ നിന്ന് 70 മീറ്റർ മാത്രം അകലെയുള്ള വെള്ളാർമല സ്‌കൂൾ സന്ദർശിച്ചു. ഉരുൾകവർന്നെടുത്ത സ്‌കൂളിന്റെ ബാക്കിപത്രങ്ങൾ നേരിട്ട് കണ്ടറിഞ്ഞു. തുടർന്ന് ചൂരൽമലയിലൂടെ 600 മീറ്ററോളം നടന്ന പ്രധാനമന്ത്രി ദുരന്തത്തിന്റെ വ്യാപതി വിലയിരുത്തി. ചീഫ് സെക്രട്ടറി കെ.വേണു, കലക്ടർ ഡിആർ മേഘശ്രീ, എഡിജിപി അജിത് കുമാർ എന്നിവർ ഉരുൾപൊട്ടലിന്റെ വ്യാപ്തി വിശദീകരിച്ചു. തുടർന്ന് കണ്ണാടിപുഴയ്ക്ക് കുറുകെ ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ച സൈന്യം നിർമിച്ച ബെയ്‌ലി പാലം അദ്ദേഹം സന്ദർശിച്ചു. അവിടെ വെച്ച് സൈനീക എൻഡിആർഎഫ് ഉദ്യോഗസ്ഥരുമായി അദ്ദേഹം രക്ഷാപ്രവർത്തനം സംബന്ധിച്ച് ആശയവിനിമയം നടത്തി. ഉരുൾ വന്ന വഴി, വെല്ലുവിളികൾ എന്നിവ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയ ധരിപ്പിച്ചു. ഏകദേശം 50 മിനിറ്റോളം ദുരന്തഭൂമിയിൽ ചെലവഴിച്ചു. അനുവദിച്ചതിലും കൂടുതൽ സമയമാണ് ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചെലവഴിച്ചത്.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

Advertisment

നേരത്തെ കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയ പ്രധാനമന്ത്രി ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്തുൾപ്പടെ വ്യോമനിരീക്ഷണം നടത്തിയിരുന്നു. മേപ്പാടി കുന്നുകളിലെ പുഞ്ചിരിമലയിൽ വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് റൗണ്ട് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഈ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. ഇതിന് പുറമേ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമല എന്നിവടങ്ങളിലെ നാശനഷ്ടവും ആകാശയാത്രയിലൂടെ പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ പ്രദേശങ്ങളിലും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ രണ്ടുതവണ വട്ടമിട്ട് പറന്ന സൂഷ്മമായ വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ വ്യോമനിരീക്ഷണത്തിനിടെ പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചുകൊടുത്തു.

ആകാശ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കൽപ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. മന്ത്രിമാരായ കെ രാജൻ,പി പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, ഒആർ കേളു കളക്ടർ ഡിആർ മേഘശ്രീ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. കൽപ്പറ്റയിൽ നിന്ന് റോഡുമാർഗം പ്രധാനമന്ത്രി ചൂരൽമലയിലക്ക്  എത്തിയത്.

Read More

Narendra Modi Wayanad Landslide Wayanad wayanadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: