scorecardresearch

പാലക്കാട് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ല: കെ.മുരളീധരൻ

പാലക്കാട് ജില്ലയിൽ ബിജെപിക്ക് ജയിക്കാനാവില്ലെന്നും ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടായി മുരളീധരൻ പറഞ്ഞു

പാലക്കാട് ജില്ലയിൽ ബിജെപിക്ക് ജയിക്കാനാവില്ലെന്നും ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടായി മുരളീധരൻ പറഞ്ഞു

author-image
WebDesk
New Update
news

കെ.മുരളീധരൻ

പാലക്കാട്: പാലക്കാട് നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരൻ. സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ല. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അടക്കം എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചശേഷമാകും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. ചർച്ചകളിലൂടെ ഉചിതമായ സ്ഥാനാർത്ഥിയെ നിർണയിക്കുമെന്നും ജില്ലയുടെ ചുമതലയുള്ള മുരളീധരൻ വ്യക്തമാക്കി. 

Advertisment

പാലക്കാട് ജില്ലയിൽ ബിജെപിക്ക് ജയിക്കാനാവില്ലെന്നും ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടായി മുരളീധരൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേർത്തത്. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈകൊള്ളാനും ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടു പോകരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് മണ്ഡലത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാലക്കാട് കോൺഗ്രസിനൊപ്പമായിരുന്നു. കഴിഞ്ഞ തിരഞ്ഞടുപ്പിൽ ഷാഫി പറമ്പിലാണ് ജയിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതിനാൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കും. 

Read More

Advertisment
K Muraleedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: