/indian-express-malayalam/media/media_files/VqPNSxAaVSzZBXknxb0p.jpg)
ഇതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും
തിരുവനന്തപുരം: തിരുനെൽവേലിയിൽ നിന്ന് പാലക്കാട് വരെ പോകുന്ന പാലരുവി എക്സ്പ്രസിൽ നാല് കോച്ചുകൾ അധികമായി ഉൾപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മൂന്ന് ജനറൽ കോച്ചുകളും ഒരു സ്ലീപ്പർ കോച്ചുമാണ് അധികമായി അനുവദിച്ചത്. ബുധനാഴ്ച മുതലാണ് അധിക കോച്ചുകൾ ഉൾപ്പെടുത്തുന്നത്. ഇതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും.തിരുനെൽവേലിയിൽ നിന്നുള്ള സർവീസിൽ നാളെ മുതലും പാലക്കാട് നിന്നുള്ള സർവീസിൽ 15 മുതലും കൂടുതൽ കോച്ചുകളുണ്ടാകും.
അതേ സമയം പാലരുവി എക്‌സ്പ്രസ് പതിനഞ്ച് മുതൽ തൂത്തുക്കുടിയിലേക്ക് നീട്ടാനും ഉത്തരവായിരുന്നു. 15ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ തൂത്തുക്കുടിയിലേക്കുള്ള സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.വൈകീട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ തൂത്തുക്കുടിയിൽ എത്തും. തുടക്കത്തിൽ പുനലൂർ വരെയായിരുന്ന പാലരുവി പിന്നീട് ചെങ്കോട്ടയിലേക്കും തുടർന്ന് തിരുനെൽവേലിയിലേക്കും നീട്ടുകയായിരുന്നു.എറണാകുളം ജങ്ഷനിലേക്ക് എത്തിയിരുന്ന വേണാട് എക്സ്പ്രസ് എറണാകുളം വരെയാക്കിയതിനെത്തുടർന്നു പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിരുന്നു.
Read More
- ഉരുൾ ഉറ്റവരെ കവർന്നെടുത്ത ദുരന്തഭൂമിയിൽ കർമനിരതനായി ജിനോഷ്
- വയനാട്ടിലെ സേഫ്,അൺസേഫ് മേഖലകൾ തരംതിരിക്കും- വിദഗ്ധ സമിതി
- ഭഗവാൻപൂർ ഗ്രാമം കാത്തിരിക്കുകയാണ്...വയനാട്ടിലുള്ള ഉറ്റവരെ
- രണ്ട് ശരീരഭാഗങ്ങൾ കൂടി കിട്ടി: വയനാട്ടിൽ ജനകീയ തിരച്ചിൽ തുടരുന്നു
- കേരളംഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്; ഉറപ്പുനൽകി പ്രധാനമന്ത്രി
- അതിജീവിതർക്ക് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി
- ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.