/indian-express-malayalam/media/media_files/zkJzcrZ1KaLw1uf057CC.jpg)
യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ രാത്രിയിലും തുടർന്ന പ്രതിഷേധം(എക്‌സ്പ്രസ് ഫൊട്ടോ)
കൊൽക്കത്ത:യുവഡോക്ടർ ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതിയെ സിബിഐ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി ന്യൂഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
അതിനിടെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഡോക്ടർമാരുടെ സംഘടനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. എല്ലാ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്നും സന്ദീപ് ഘോഷിനെ മാറ്റി നിർത്തുന്നുവെന്ന് ഡോക്ടർമാരുടെ സംഘടനയായ പശ്ചിമ ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ വ്യക്തമാക്കി. സന്ദീപ് ഘോഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സ്ഥാനത്തിരിക്കെ ജൂനിയർ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീസുരക്ഷയ്ക്ക് പദ്ധതി പ്രഖ്യാപിച്ച് മമതാ
യുവഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതോടെ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ സാഥി പദ്ധതി പ്രഖ്യാപിച്ച്് മമതാ സർക്കാർ വനിത ഡോക്ടർമാരുടെ ജോലി 12 മണിക്കൂറിലധികം പാടില്ലെന്നും വനിത ഡോക്ടർമാർക്ക് ആശുപത്രികളിലടക്കം പ്രത്യേക വിശ്രമ മുറി അനുവദിക്കണമെന്നും ബംഗാൾ സർക്കാർ നിർദ്ദേശം നൽകി. ആശുപത്രികളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയടക്കം കർശനമാക്കാനും തീരമാനിച്ചിട്ടുണ്ട്. പൊലീസുമായി എളുപ്പത്തിൽ ബന്ധപ്പെടാനായി പ്രത്യേക മൊബൈൽ ആപ്പും മമത സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം ശക്തം
ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിലെ പ്രതിഷേധം കൊൽക്കത്തിയിൽ തുടരുന്നു. നൂറുകണക്കിന് യുവതി യുവാക്കൾ റോഡ് തടഞ്ഞു പ്രതിഷേധിക്കുകയാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കൾ സംഘടിച്ചെത്തി സമരം നടത്തി. കറുത്ത കൊടിയേന്തിയും മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങൾ വരെ സമര രംഗത്തെത്തി.
കൂടുതൽ പ്രതികളുടെ അറസ്റ്റ്, ആശുപത്രികളുടെ സംരക്ഷണം, പ്രതികൾക്ക് തൂക്കുകയർ തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടന്നത്. അതിനിടെ ആശുപത്രികളിൽ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോൾ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐ എം എ കത്ത് നൽകി. ഡോക്ടർമാർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.
Read More
- സുരക്ഷ ഉറപ്പാക്കും; ഡോക്ടർമാർക്ക് ഉറപ്പുനൽകി കേന്ദ്ര സർക്കാർ
- യുവഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി
- കൊൽക്കത്ത ബലാത്സംഗം കൊല; മുൻ പ്രിൻസിപ്പലിനെ ചോദ്യംചെയ്ത് സിബിഐ
- 'സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു'; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
- യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.