/indian-express-malayalam/media/media_files/xoSEhPKdBPkbs4xbBJ8L.jpg)
ചിത്രം: എക്സ്
ഡൽഹി: യുക്രൈനിലും പോളണ്ടിലും സന്ദർശനം നടത്താനൊരുങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച പോളണ്ടിലും വെള്ളിയാഴ്ച യുക്രൈനിലും സന്ദർശനം നടത്താനായി പ്രധാനമന്തി ഇന്ത്യയിൽ നിന്ന് പുറപ്പെട്ടു. സന്ദർശനം പൂർത്തിയാകുന്നതോടെ യുക്രൈനിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. 45 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നു എന്നതും സന്ദർശനത്തിന്റെ പ്രത്യേകതയാണ്.
ഇരു രാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ തുടർച്ചയായി ഈ സന്ദർശനം വർത്തിക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്നും, യാത്രക്ക് മുന്നോടിയായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള നമ്മുടെ പരസ്പര പ്രതിബദ്ധത നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എൻ്റെ സുഹൃത്ത് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനെയും പ്രസിഡൻ്റ് ആൻഡ്രെജ് ദുഡയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇന്ന്, ഞാൻ പോളണ്ടിലേക്കും യുക്രൈനിലേക്കും ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. നമ്മുടെ നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് എൻ്റെ പോളണ്ട് സന്ദർശനം. പോളണ്ടിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹവുമായി സംവദിക്കും. പോളണ്ടിൽ നിന്ന്, പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുടെ ക്ഷണപ്രകാരം ഞാൻ യുക്രൈൻ സന്ദർശിക്കും.
ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്. യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയിൽ, മേഖലയിൽ സമാധാനത്തിൻ്റെയും സ്ഥിരതയുടെയും വേഗത്തിലുള്ള തിരിച്ചുവരവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സന്ദർശനം ഇരുരാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയായി വർത്തിക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്നും ഉറപ്പുണ്ട്.” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മോദിയുടെ സന്ദർശനത്തിനിടെ യുക്രൈനുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. സാമ്പത്തികം, വാണിജ്യ ബന്ധം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, ഉഭയകക്ഷി ബന്ധം തുടങ്ങിയ വിഷയങ്ങളിലായിരിക്കും സമഗ്രമായ ചർച്ച നടത്തുക.
Read More
- ബദ്ലാപൂർ ലൈംഗികാതിക്രമം: സ്കൂളിന്റെ ഭാഗത്ത് ഗുരുതര അനാസ്ഥയെന്ന് ബാലാവകാശ കമ്മീഷൻ
- പാർട്ടി പതാക പുറത്തിറക്കാൻ ഒരുങ്ങി നടൻ വിജയ്
- ലാറ്ററൽ എൻട്രി നിയമനം; എതിർപ്പ് ഫലംകണ്ടു, പരസ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം
- യുവഡോക്ടറുടെ കൊലപാതകം: പ്രതിഷേധക്കാർക്ക് മേൽ അധികാരം അഴിച്ചുവിടരുതെന്ന് സുപ്രീം കോടതി
- എസി തലയിൽ വീണ് യുവാവ് മരിച്ചു: കുരങ്ങുകളെ കുറ്റപ്പെടുത്തി ഉടമ
- മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ, നിങ്ങളുടെ മുഖം വികൃതമല്ലേ: വിനയൻ
- മെഡിക്കൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചു, ഡോക്ടർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.