scorecardresearch

ബദ്‌ലാപൂർ ലൈംഗികാതിക്രമം: സ്കൂളിന്റെ ഭാഗത്ത് ഗുരുതര അനാസ്ഥയെന്ന് ബാലാവകാശ കമ്മീഷൻ

സ്കൂളിൽ സിസിടിവി ഇല്ലെന്നും, പ്രതിയെ ജോലിക്കെടുക്കുമ്പോൾ പശ്ചാത്തല പരിശോധന നടത്തിയില്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു

സ്കൂളിൽ സിസിടിവി ഇല്ലെന്നും, പ്രതിയെ ജോലിക്കെടുക്കുമ്പോൾ പശ്ചാത്തല പരിശോധന നടത്തിയില്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു

author-image
WebDesk
New Update
Badlapur sexual assault

എക്‌സ്‌പ്രസ് ഫൊട്ടോ

മുംബൈ: താനെയിലെ സ്വകാര്യ സ്‌കൂളിൽ 4 വയസുള്ള രണ്ട് നഴ്‌സറി വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സ്കൂളിലെ സ്വീപ്പറിൽ നിന്നാണ് പെൺകുട്ടികൾക്ക് അതിക്രമം നേരിടേണ്ടി വന്നത്. സംഭവത്തെ തുടർന്ന് പ്രതിഷേധക്കാർ ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടുകയും ട്രെയിനുകൾ തടയുകയും  പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

Advertisment

സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥ ഉണ്ടായെന്നാണ് മഹാരാഷ്ട്ര സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പറഞ്ഞു. സ്കൂളിൽ സിസിടിവി ഇല്ല. പ്രതിയെ ജോലിക്കെടുക്കുമ്പോൾ പശ്ചാത്തല പരിശോധന നടത്തിയില്ല. സ്‌കൂൾ, പൊലീസ്, ആശുപത്രി എന്നിവയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

സംഭവം മറച്ചുവയ്ക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായി കണ്ടെത്തി. 12 മണക്കൂറുകൾക്ക് ശേഷമാണ് പൊലീസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളുടെ വൈദ്യപരിശോധന 10 മണിക്കൂറോളം വൈകി, ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷ സൂസിബെൻ ഷാ പറഞ്ഞു.

സ്കൂളിൽ നടത്തിയ പ്രഥമിക പരിശോധനയിൽ, സിസിടിവി ക്യാമറകളിലലെന്ന് മനസിലാക്കിയിട്ടുണ്ട്. സ്കൂളിൽ സഖി സാവിത്രി കമ്മിറ്റിയില്ല. പുരുഷ സ്വീപ്പർമാർക്ക് പെൺകുട്ടികളുടെ ശുചിമുറികളിലേക്ക് പ്രവേശനമുണ്ട്. കൂടാതെ, പ്രതി കരാർ ജീവനക്കാരനായിരുന്നിട്ടും, പശ്ചാത്തല പരിശോധന നടത്താൻ സ്കൂൾ ശ്രമിച്ചില്ല. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

Advertisment

അതേസമയം, പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കാനും, കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർദേശം നൽകി. പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് ഇൻ്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്.

Read More

Pocso Act Sexual Abuse Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: