/indian-express-malayalam/media/media_files/YyjSsnkecW79SKrxZ1uc.jpg)
നിലവിൽ കാമ്പസിൽ 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട
കൊൽക്കത്ത: പഠനവും കളിചിരി മേളങ്ങളുമായി സമ്പന്നമായിരുന്ന കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലുകൾ ഇന്ന് വിജനമാണ്. ഇരുനൂറോളം കുട്ടികൾ പാർത്തിരുന്ന ഹോസ്റ്റലുകളിൽ ഇന്ന് നാമമാത്രമായ വിദ്യാർഥികൾ മാത്രമാണ് ഉള്ളത്. ഉള്ളവരാകട്ടെ മുറിക്ക് പുറത്തിറങ്ങാൻ ഭയക്കുന്നു. പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവൻ നഷ്ടമാകുമോയെന്ന് ഉൾഭയത്തിലാണ് ഹോസ്റ്റലിൽ കഴിയുന്നവർ ദിവസങ്ങൾ തള്ളിനീക്കുന്നത്.
'ഓഗസ്റ്റ് ഒൻപതിന് മുമ്പ് ഞങ്ങളുടെ ഹോസ്റ്റലിൽ 160 പേരുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ 17പേർ മാത്രമാണ് ഇവിടെയുള്ളത്.ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ 24 കാരി പറയുന്നു. 'ജൂനിയർ ഡോക്ടറുടെ മരണത്തോടെ കുറച്ചുപേർ ഹോസ്റ്റൽ വിടാൻ തുടങ്ങി. എന്നാൽ അതിനുപിന്നാലെ ആശുപത്രിയിലുണ്ടായ അക്രമണമാണ് ഞങ്ങളെ മൊത്തത്തിൽ ഭയപ്പെടുത്തിയത്. ആ രാത്രി ഓർക്കാൻ കൂടി ഭയമാണ്. അക്രമകാരികൾ ആശുപത്രി അടിച്ചുതകർക്കുമ്പോൾ ഞങ്ങൾ ഹോസ്റ്റലിലേക്ക് ഓടി. മുതിർന്ന ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ ഞങ്ങളുടെ ഹോസ്റ്റലിലാണ് അഭയം പ്രാപിച്ചത്. ആ രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആ രാത്രിയ്ക്ക് ശേഷമാണ് വിദ്യാർഥികൾ കൂട്ടത്തോടെ ഹോസ്റ്റൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോയത്.'- മെഡിക്കൽ വിദ്യാർഥിനി പറഞ്ഞു.
ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിൽ വനിതാ ഡോക്ടർമാർക്കും വിദ്യാർഥികൾക്കുമായി അഞ്ച് ഹോസ്റ്റലുകൾ ഉണ്ട്. 700ഓളം റെസിഡന്റെ ഡോക്ടർമാരാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ നിലവിൽ 30 വനിതാഡോക്ടർമാരും പുരുഷൻമാരായ അറുപത് ഡോക്ടർമാരും മാത്രമാണ് ക്യാമ്പസിലുള്ളത്.
ജൂനിയർ ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നിലവിൽ കാമ്പസിൽ 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്യാമ്പസിൽ സുരക്ഷ ശക്തമാക്കിയതിനാൽ വിദ്യാർഥികൾ മടങ്ങിവന്നേക്കുമെന്നാണ് ഹോസ്റ്റലിൽ കഴിയുന്നവർ പ്രതീക്ഷിക്കുന്നത്.
Read More
- സമരം ചെയ്യുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
- തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി വിജയ്
- നഴ്സറിക്കുട്ടികൾ പീഡനത്തിനിരയായ സംഭവം: പ്രതിയുടെ കുടുംബത്തെ ആക്രമിച്ച് ജനക്കൂട്ടം, വീട് തകർത്തു
- രാഷ്ട്രീയം വിടില്ല;പുതിയ പാർട്ടി രൂപീകരിക്കും: ചമ്പായ് സോറൻ
- ബലാത്സംഗ കൊല; എ.സി.പി അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us