/indian-express-malayalam/media/media_files/So3OKoOOULJkh5bEUc2F.jpg)
എക്സ്‌പ്രസ് ഫൊട്ടോ
കൊൽക്കത്ത: യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി. സംഭവം അന്വേഷിക്കാൻ സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്.
ആർജി കാർ ആശുപത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഓഗസ്റ്റ് 24 രാവിലെ 10 മണിക്കകം അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി. തിങ്കളാഴ്ചയാണ് സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചത്.
#WATCH | West Bengal: Sanjay Roy, prime accused in the rape and murder of a doctor at the RG Kar College and Hospital brought to Sealdah Court in Kolkata.
— ANI (@ANI) August 23, 2024
His police custody is ending today. https://t.co/XoaWJPyQ2Apic.twitter.com/fAy4K2y82W
അതേസമയം, ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിയായ സഞ്ജയ് റോയിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊൽക്കത്തയിലെ സീൽദാ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ തുടർച്ചയായ 15-ാം ദിവസവും സമരം തുടരുന്നതിനാൽ ബംഗാളിലെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ പ്രതിസന്ധിയിലാണ്.
കൊലപാതകത്തെ തുടർന്നുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരെയാണ് അറസ്റ്റ് ചെയ്തിതിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നിലവിൽ കാമ്പസിൽ 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Read More
- ഉന്നതപഠനം;യുകെയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്
- ഇസ്രായേലിനെ സംരക്ഷിക്കും;ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം:കമലാ ഹാരീസ്
- ചുറ്റും ഭയം; ആജികാർ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഉപേക്ഷിച്ച് വിദ്യാർഥികൾ
- സമരം ചെയ്യുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
- തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി വിജയ്
- നഴ്സറിക്കുട്ടികൾ പീഡനത്തിനിരയായ സംഭവം: പ്രതിയുടെ കുടുംബത്തെ ആക്രമിച്ച് ജനക്കൂട്ടം, വീട് തകർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us