/indian-express-malayalam/media/media_files/V2EwVB2zNWjRvaXJfgaW.jpg)
എക്‌സ്‌പ്രസ്സ് ഫോട്ടോ
ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിലാണ് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് അഞ്ചു മാസത്തോളമായി കെ.കവിത കസ്റ്റഡിയിൽ കഴിയുകയാണെന്നും, സിബിഐയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇ.ഡി) നടത്തിയ അന്വേഷണം പൂർത്തിയായെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
അഴിമതി ആരോപണം സിബിഐയും, കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. മാർച്ച് 15ന് ഹൈദരാബാദിലെ വസതിയിൽ നിന്നാണ് കവിതയെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. തിഹാർ ജയിലിൽ തടവിൽ കഴിയുന്നതിനിടെ ഏപ്രിൽ 11നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്.
റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയത്തിന് കീഴിലുള്ള അനാവശ്യ ആനുകൂല്യങ്ങൾക്കായി ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കിക്ക്ബാക്ക് നൽകിയ ‘സൗത്ത് ഗ്രൂപ്പിന്റെ’ ഭാഗമാണ് കവിതയെന്നാണ് കേന്ദ്ര ഏജൻസികളുടെ ആരോപണം.
രണ്ടു കേസുകളിലും 10 ലക്ഷം രൂപ വീതം ജാമ്യാപേക്ഷ സമർപ്പിക്കാൻ കവിതയോട് സുപ്രീം കോടതി ആവശ്യപ്പെട്ടതായി ബാറും ബെഞ്ചും വ്യക്തമാക്കി. കൂടാതെ, തെളിവുകൾ നശിപ്പിക്കുകയോ നടപടികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും, പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും നിർദേശമുണ്ട്. കവിത അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് നൽകണമെന്നും വിചാരണയുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.
Read More
- വിവാഹത്തെക്കുറിച്ച് പ്ലാനൊന്നുമില്ല, പക്ഷേ സംഭവിച്ചാൽ... രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ
- മമതയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച്, സുരക്ഷാവലയത്തിൽ കൊൽക്കത്ത
- ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായി സോറന് ബിജെപിയില്‍ ചേരും, അമിത് ഷായെ കണ്ടു
- 'അമ്മാതിരി കമന്റ് വേണ്ട കേട്ടോ;' കങ്കണ റണാവത്തിന് താക്കീതുമായി ബിജെപി
- ഇൻഡിഗോ വിമാനത്തിൽനിന്നും നഷ്ടമായത് 45,000 രൂപ, നഷ്ടപരിഹാരമായി നൽകിയത് 2,450 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.