/indian-express-malayalam/media/media_files/KcfsNeLUIfwCWXv9CkZP.jpg)
പ്രതീകാത്മക ചിത്രം
ജയ്പൂർ: ജോധ്പൂരിലെ മഹാത്മ ഗാന്ധി സർക്കാർ ഹോസ്പിറ്റലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും ആശുപത്രിയിൽ കരാർ വ്യവസ്ഥയിൽ സ്വീപ്പർമാരായി ജോലി ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു.
പതിനാലുകാരിയായ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. വീട്ടിൽനിന്നും അമ്മയുമായി വഴക്കിട്ടിറങ്ങിയ പെൺകുട്ടി ആശുപത്രി കാന്റീനിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാന്റീനിൽവച്ച് പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ രണ്ടുപേർ അവളെ സമീപിക്കുകയും ആശുപത്രിക്ക് പിന്നിലെ ഒരു ഡമ്പിംഗ് യാർഡിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം പ്രതികൾ അവിടെനിന്നും രക്ഷപ്പെട്ടു.
പീഡനത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് വിവരം ലഭിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പ്രതാപ് നഗർ എസിപി അനിൽ കുമാർ പറഞ്ഞു. ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി തെളിവുകൾ ശേഖരിച്ചു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും കുമാർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. ''ജോധ്പൂരിലെ മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് രാജസ്ഥാൻ ജംഗിൾ രാജിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. ജോധ്പൂരിലെ ജനപ്രതിനിധികളോ പോലീസോ ക്രമസമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, അതിനാൽ കുറ്റവാളികൾക്ക് ഭയമില്ല,'' മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us