/indian-express-malayalam/media/media_files/bHyw7Pzyd5mqM92m0fsG.jpg)
സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു
ഹൈദരബാദ്: എൻജിനീയറിങ് കോളേജിന്റെ വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിലെ ശേഷാദ്രി റാവു ഗുഡ്വല്ലെരു കോളേജ് ഓഫ് എൻജിനീയറിങ്ങിന്റെ വനിതാഹോസ്റ്റലിലെ കുളിമുറിയിൽ നിന്നാണ് വിദ്യാർഥികൾ ഒളിക്യാമറ കണ്ടെത്തിയത്. ഇതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ വാദത്തിനെതിരെ ശക്തമായി വിദ്യാർഥികൾ രംഗത്തെത്തി. ഹോസ്റ്റലിന്റെ കുളിമുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ പോലീസ് നിസംഗത പാലിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ കോളേജും ഹോസ്റ്റലും അടച്ചുപൂട്ടിയതായി കോളേജ് അധികൃതർ പറഞ്ഞു.
അതേസമയം, കോളേജ് ഹോസ്റ്റലിൽ ഒളിക്യാമറ ഉണ്ടായിരുന്നോയെന്നത് സംബന്ധിച്ച് അന്വേഷണം പൂർത്തിയായതിന് ശേഷം പ്രതികരിക്കാമെന്ന് കൃഷ്ണാ ജില്ലാ എസ്പി ഗംഗാധർ റാവു പറഞ്ഞു. "വിദ്യാർഥികളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണത്തിന് ശേഷം വ്യക്തമാകും". എസ്പി പറഞ്ഞു.എന്നാൽ, സംഭവത്തിൽ കോളേജിലെ അവസാന വർഷ വിദ്യാർഥികളിലൊരാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
Read More
- ജോധ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
- പ്രതിഷേധാഗ്നിയിൽ നീറി കൊൽക്കത്ത; അക്രമാസക്തമായി 'നബന്ന അഭിജൻ'
- അഴിക്കുള്ളിൽ പുകവലിയും വീഡിയോ കോളും; നടൻ ദർശനെതിരെ വീണ്ടും കേസ്
- മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം
- വിവാഹത്തെക്കുറിച്ച് പ്ലാനൊന്നുമില്ല, പക്ഷേ സംഭവിച്ചാൽ... രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.