scorecardresearch

സ്ത്രീകൾക്കെതിരായ കുറ്റകൃത്യം;അതിവേഗത്തിൽ ശിക്ഷാവിധിയുണ്ടാവണം:മോദി

പുതുതായി നടപ്പാക്കിയ ക്രിമിനൽ നിയമങ്ങൾ, പൗരന്മാരെ ശിക്ഷിക്കാൻ മാത്രമല്ല, അവരെ സംരക്ഷിക്കുന്നതിനും ഉള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു

പുതുതായി നടപ്പാക്കിയ ക്രിമിനൽ നിയമങ്ങൾ, പൗരന്മാരെ ശിക്ഷിക്കാൻ മാത്രമല്ല, അവരെ സംരക്ഷിക്കുന്നതിനും ഉള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു

author-image
WebDesk
New Update
PM Modi, Modi Kerala Visit

സുപ്രീം കോടതി സംഘടിപ്പിച്ച ദ്വിദിന ദേശീയസമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ അതിവേഗത്തിൽ ശിക്ഷാവിധിയുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി സംഘടിപ്പിച്ച ജില്ലാ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള ദ്വിദിന ദേശീയസമ്മേളം ഉദ്ഘാടനം ചെയ്ത് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. "രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നിരവധി കർശന നിയമങ്ങളുണ്ട്. അതിവേഗം നീതി ഉറപ്പാക്കാൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കിടയിൽ മികച്ച ഏകോപനം ഉറപ്പാക്കണം"-പ്രധാനമന്ത്രി പറഞ്ഞു. കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

Advertisment

പുതുതായി നടപ്പാക്കിയ ക്രിമിനൽ നിയമങ്ങൾ പൗരന്മാരെ ശിക്ഷിക്കാൻ മാത്രമല്ല, അവരെ സംരക്ഷിക്കുന്നതിനും ഉള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. ''ഭാരതീയ ന്യായ സംഹിത പൗരന്മാർ ആദ്യം, അന്തസ്സ് ആദ്യം, നീതി ആദ്യം എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നു. നമ്മുടെ ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ ചിന്തകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു. ന്യായ സൻഹിതയുടെ ആശയം പൗരന്മാരെ ശിക്ഷിക്കുക മാത്രമല്ല, അവരെ സംരക്ഷിക്കുക കൂടിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്"- പ്രധാനമന്ത്രി മോദി പറഞ്ഞു.

ശനിയാഴ്ച ആരംഭിച്ച പരിപാടിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, സുപ്രീം കോടതിയിലെ ജഡ്ജിമാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 800-ലധികം ജില്ലാ ജുഡീഷ്യറി അംഗങ്ങൾ പങ്കെടും. 2024 മാർച്ചിൽ കച്ചിൽ നടന്ന അഖിലേന്ത്യാ ജില്ലാ ജഡ്ജിമാരുടെ സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം. 

Read More

Narendra Modi Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: