scorecardresearch

പരമ്പരാഗത ആഘോഷം; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തീയതി നീട്ടി ഇലക്ഷൻ കമ്മീഷൻ

ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ട്

ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ട്

author-image
WebDesk
New Update
Election, Polling

ഫയൽ ഫൊട്ടോ

ഡൽഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് തീയതി മാറ്റി ഇലക്ഷൻ കമ്മീഷൻ. ഒക്ടോബർ ഒന്നിന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ബിഷ്‌ണോയ് സമുദായത്തിൻ്റെ പരമ്പരാഗത ആഘോഷം കണക്കിലിടുത്താണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി ഇലക്ഷൻ കമ്മീഷൻ ശനിയാഴ്ച പ്രഖ്യാപിച്ചത്.

Advertisment

ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ട്. ഓക്ടോബർ എട്ടിലേക്കാണ് രണ്ടു സംസ്ഥാനങ്ങളിലെയും വേട്ടെണ്ണൽ മാറ്റിയത്. ഒക്ടോബർ 2ന് നടക്കുന്ന ആഘോഷത്തിൽ ആയിരക്കണക്കിന് ബിഷ്‌ണോയി കുടുംബങ്ങൾ രാജസ്ഥാനിലെ ജന്മഗ്രാമമായ മുക്കം സന്ദർശിക്കുന്ന പാരമ്പര്യം നിലനിൽക്കുന്നു. ഇതു ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ബിഷ്‌ണോയ് മഹാസഭയുടെ ദേശീയ പ്രസിഡൻ്റ് ബിക്കാനീർ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിരുന്നു.

ഗുരു ജംഭേശ്വരൻ്റെ സ്മരണയ്ക്കായി 300 വർഷം പഴക്കമുള്ള ആചാരം ഉയർത്തിപ്പിടിക്കുന്ന ബിഷ്ണോയി സമുദായത്തിൻ്റെ വേട്ടവകാശവും പാരമ്പര്യങ്ങളും മാനിച്ചാണ് തീരുമാനമെന്ന് ഇലക്ഷൻ കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ 1നും നടക്കും.

മുന്‍വര്‍ഷങ്ങളിലും പോളിങ് തീയതി മാറ്റിവച്ചിട്ടുള്ളതായി പ്രസ്ഥാവനയിൽ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2022ൽ, ഗുരു രവിദാസ് ജയന്തി പരിഗണിച്ച് ഒരാഴ്ചത്തേക്ക് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ക്രിസ്ത്യൻ സമൂഹത്തിൻ്റെ ഞായറാഴ്ച പ്രാർത്ഥനയെ മാനിച്ച് മണിപ്പൂരിലെ 2022 നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയിരുന്നു. 2023ൽ രാജസ്ഥാിനിലും സമാനമായി തിരഞ്ഞെടുപ്പ് തീയതി നീട്ടിയതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. 

Advertisment

Read More

Election Commision Of India Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: