scorecardresearch

നിയമസഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി അടുത്തയാഴ്ച ജമ്മു കശ്മീരിലേക്ക്

10 വർഷത്തിനു ശേഷമുള്ള ജമ്മൂ കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് സെപ്റ്റംബർ 18ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പോടെ തുടക്കമാകും

10 വർഷത്തിനു ശേഷമുള്ള ജമ്മൂ കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് സെപ്റ്റംബർ 18ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പോടെ തുടക്കമാകും

author-image
WebDesk
New Update
news

ചിത്രം: എക്സ്

ഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കലും സുപ്രധാന നേട്ടങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ബിജെപി പ്രചാരണത്തിന് ശക്തി പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലേക്ക്. ജമ്മുവിലും കശ്മീരിലുമായി മൂന്നു തിരഞ്ഞെടുപ്പു റാലികളെ അടുത്തയാഴ്ച മോദി അഭിസംബോധന ചെയ്യുമെന്നാണ് വിവരം. 

Advertisment

സെപ്തംബർ എട്ടിന് ശേഷം പ്രധാനമന്ത്രിജമ്മു കശ്മീർ സന്ദർശിക്കുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അടുത്തിടെ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്ന ജമ്മു മേഖലയിലെ ദോഡയിൽ പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. 10 വർഷത്തിനു ശേഷമുള്ള ജമ്മൂ കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് സെപ്റ്റംബർ 18ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പോടെ തുടക്കമാകും

43 നിയമസഭാ മണ്ഡലങ്ങളുള്ള ജമ്മുവിൽ കുറഞ്ഞത് 35 സീറ്റുകളെങ്കിലും നേടാനാകുമെന്നാണ് ബിജിപിയുടെ പ്രതീക്ഷ. മികച്ച വിജയത്തോടെ കശ്മീരിലെ സർക്കാർ രൂപീകരണത്തിൽ മുഖ്യപങ്കാളിയായി ഉയർന്നുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക ബിജെപി വൃത്തങ്ങൾ അറിയിച്ചു. 90 അംഗങ്ങളാണ് പുതിയ നിയമസഭയിലുള്ളത്.

നാഷണൽ കോൺഫറൻസ് പാർട്ടിക്കും, പിഡിപിക്കും ജമ്മു കശ്മീരിൽ സ്വന്തമായി സർക്കാർ രൂപീകരിക്കാൻ സാധിക്കില്ല. മികച്ച വിജയം നേടിയാൽ സർക്കാർ രൂപീകരണത്തിൽ ബിജെപി പ്രധാന പങ്കു വഹിക്കും. അതേസമയം, കശ്മീരിന്റെ പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞതിൽ പാർട്ടിക്കെതിരെ നീരസവുമുണ്ട്. 

Advertisment

ജമ്മു മേഖല വളരെക്കാലമായി ബിജെപിയുടെ ശക്തികേന്ദ്രമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരിന്റെ വികസനം ഉയർത്തി പിടിക്കാനാകും പാർട്ടിയുടെ ശ്രമം. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഞങ്ങൾ ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റിയെന്ന്, ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. സമാധാനം, സമൃദ്ധി, വികസനം എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ട്. വിനോദസഞ്ചാരികളുടെ വരവ് പലമടങ്ങ് വർദ്ധിച്ചു. വരുമാനം വർദ്ധിച്ചു. ജനങ്ങളുടെ സ്വപ്നങ്ങൾ വലുതായി. കാരണം അവർ മാറ്റം കണ്ടു തുടങ്ങി, അദ്ദേഹം പറഞ്ഞു.

ആദ്യഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 18നും, രണ്ടാം ഘട്ടം സെപ്റ്റംബർ 25നും, മൂന്നാം ഘട്ടം ഓക്ടോബർ 1നും നടക്കും. ഒക്ടോബർ 8ന് ഫലം പ്രസിദ്ധീകരിക്കും.

Read More

Narendra Modi Jammu Kashmir Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: