scorecardresearch

കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അറബി കടലിൽ ഇടിച്ചിറക്കി :മൂന്ന് പേരെ കാണാതായി

പോർബന്ദർ തീരത്തോട് ചേർന്ന് നടന്ന രക്ഷാപ്രവർത്തനത്തിന് പോയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്

പോർബന്ദർ തീരത്തോട് ചേർന്ന് നടന്ന രക്ഷാപ്രവർത്തനത്തിന് പോയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്

author-image
WebDesk
New Update
Air Ambulance, എയർ ആംബുലൻസ്, Helicopter Row State Government hired Helicopter to use as Air Ambulance, iemalayalam, ഐഇ മലയാളം

പ്രതീകാത്മക ചിത്രം

പോർബന്ദർ: രക്ഷാപ്രവർത്തനത്തിന് പോയ കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം. പോർബന്ദർ തീരത്തോട് ചേർന്ന് നടന്ന രക്ഷാപ്രവർത്തനത്തിന് പോയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അറബികടലിലാണ് ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തിയത്. നാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെയാണ് നിലവിൽ രക്ഷിക്കാനായത്. 

Advertisment

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് പോയത്. ഗുജറാത്തിലെ പോർബന്ദർ തീരത്തുള്ള ഹരിലീല മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് എത്തിക്കാനായി പുറപ്പെട്ടതായിരുന്നു എഎൽഎച്ച് ഹെലികോപ്ടർ. നാല് കപ്പലുകളും 2 വിമാനങ്ങളുമാണ് തീരദേശ സംരക്ഷണ സേന ഹെലികോപ്ടർ തെരച്ചിലിനായി വിനിയോഗിച്ചിട്ടുള്ളത്. ഗുജറാത്തിലെ ചുഴലിക്കാറ്റിൽ 67 പേരുടെ ജീവൻ രക്ഷപ്പെടുത്തിയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടർ കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

പോർബന്ദറിൽ നിന്ന് 45കിലോമീറ്റർ അകലെയായിരുന്നു ഹരിലീല മോട്ടോർ ടാങ്കർ സ്ഥിതി ചെയ്യുന്നത്. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ ഇതിനോടകം കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹരിലീല മോട്ടോർ ടാങ്കറിന്റെ പ്രധാന വെസലിന് സമീപത്തേക്ക് ലാൻഡ് ചെയ്യുന്നതിനിടയിലാണ് ഹെലികോപ്ടർ അറബികടലിൽ പതിച്ചത്. 

Advertisment

Read More

Indian Coast Guard Helicopter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: