/indian-express-malayalam/media/media_files/Un77FXQ1VudgPe0Kkmeb.jpg)
വീഡിയോ ദൃശ്യം
ന്യൂഡൽഹി: തകരാറിലായ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ താഴെ വീണ് തകർന്നു. ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 ഉപയോഗിച്ചാണ് ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്തത്. ടോവിങ് റോപ്പ് കൊണ്ട് ബന്ധിപ്പിച്ചായിരുന്നു തകരാറിലായ ഹെലികോപ്റ്റർ കൊണ്ടുപോയത്. എന്നാൽ, റോപ്പ് പൊട്ടിയതോടെ ഹെലികോപ്റ്റർ താഴെ വീഴുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികൾക്കായി തകരാറിലായ ഹെലികോപ്റ്റർ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററാണിത്. ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നുവീണത്.
VIDEO | Uttarakhand: A defective helicopter, which was being air lifted from #Kedarnath by another chopper, accidentally fell from mid-air as the towing rope snapped, earlier today.#UttarakhandNews
— Press Trust of india (@PTI_News) August 31, 2024
(Source: Third Party) pic.twitter.com/yYo9nCXRIw
അപകടത്തിൽ ആളപായമില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read More
- മുസ്ലിം എംഎൽഎമാർക്ക് നമസ്കാരത്തിന് അനുവദിച്ച ഇടവേള അസം നിയമസഭ റദ്ദാക്കി
- ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവം; മാപ്പുപറഞ്ഞ് പ്രധാനമന്ത്രി
- ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ ബിജെപിയിൽ ചേർന്നു
- കടമെടുപ്പു പരിധി: നേരത്തെ വാദം കേൾക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ
- എൻജിനീയറിങ് കോളേജിന്റെ കുളിമുറിയിൽ ഒളിക്യാമറ
- ജോധ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us