/indian-express-malayalam/media/media_files/hJHxQURLaCzerm6gmtIu.jpg)
ചിത്രം: ഗുജറാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ്
രാജ്കോട്ട്: ഗുജറാത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. ജാംനഗറിൽ രണ്ടു കുട്ടികളടക്കം ഏഴു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 514 കന്നുകാലികളാണ് ചത്തത്. നലവിൽ വെള്ളമിറങ്ങി തുടങ്ങിയെങ്കിലും, സൗരാഷ്ട്ര, കച്ച് മേഖലകളിലെ മൂന്ന് ജില്ലകളിലായി മുന്നോറോളം ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് ജാംനഗർ നഗരത്തിൽ മാത്രം നാലു പേരും, ഗ്രാമപ്രദേശങ്ങളിൽ മൂന്നു പേരും മരിച്ചതായി ജില്ലാ ദുരന്ത നിയന്ത്രണ റൂം അറിയിച്ചു. നദി മുറിച്ചുകടക്കുന്നതിനിടെയാണ് മൂന്നു മരണങ്ങൾ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ജില്ലയിൽ നിലവിൽ ആരെയും കാണാതായതായിട്ടില്ലെന്ന് ദുരന്ത നിയന്ത്രണ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മഹേന്ദ്ര ചാവ്ദ പറഞ്ഞു.
അതേസമയം, പ്രളയബാധിത ജില്ലകളിൽ കന്നുകാലികൾക്ക് പുല്ല് വിതരണം ചെയ്യാൻ വനംവകുപ്പിന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച നിർദേശം നൽകി. ക്ഷീരകർഷകർ, കർഷകർ, കന്നുകാലികളെ മേയ്ക്കുന്നവർ തുടങ്ങി ഒരു കുടുംബത്തിന് അഞ്ച് കന്നുകാലികൾ എന്ന ഉയർന്ന പരിധിയിൽ പ്രതിദിനം നാല് കിലോ പുല്ല് നൽകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
വിവിധ പ്രദേശങ്ങളിൽ വെള്ളം കുറഞ്ഞതോടെ ജാംനഗർ, ദ്വാരക, റാവൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മാലിന്യവും ചെളിയും നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടിങ്ങി തുടങ്ങിയിട്ടുണ്ട്. പ്രളയബാധിതരായ 411 കുടുംബങ്ങൾക്ക് 2.94 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ സഹായധനം നൽകിയിട്ടുണ്ട്. ഗുജറാത്തിൽ വിവിധയിടങ്ങളിലായുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി 26 പേരാണ് ഇതുവരെ മരണപ്പെട്ടത്.
Read More
- സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യം;അതിവേഗത്തിൽ ശിക്ഷാവിധിയുണ്ടാവണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
- മുസ്ലിം എംഎൽഎമാർക്ക് നമസ്കാരത്തിന് അനുവദിച്ച ഇടവേള അസം നിയമസഭ റദ്ദാക്കി
- ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവം; മാപ്പു പറഞ്ഞ് പ്രധാനമന്ത്രി
- ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ ബിജെപിയിൽ ചേർന്നു
- കടമെടുപ്പു പരിധി: നേരത്തെ വാദം കേൾക്കണമെന്ന്കേരളംസുപ്രീംകോടതിയിൽ
- എൻജിനീയറിങ് കോളേജിന്റെ കുളിമുറിയിൽ ഒളി ക്യാമറ
- ജോധ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
- പ്രതിഷേധാഗ്നിയിൽ നീറി കൊൽക്കത്ത; അക്രമാസക്തമായി 'നബന്ന അഭിജൻ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.