scorecardresearch

തെലങ്കാനയിലും ആന്ധ്രയിലും നാശം വിതച്ച് പ്രളയം

അദിലാബാദ്, നിസാമാബാദ്, കാമറെഡ്ഡി, മഹബൂബ്നഗർ, നാരായൺപേട്ട് തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

അദിലാബാദ്, നിസാമാബാദ്, കാമറെഡ്ഡി, മഹബൂബ്നഗർ, നാരായൺപേട്ട് തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
andra

പ്രളയക്കെടുതി രൂക്ഷമായ വിജയവാഡ (ഫൊട്ടോ കടപ്പാട്-എക്‌സ്)

ഹൈദരബാദ്: തെലങ്കാനയിലും ആന്ധ്രയിലും മഴയും മഴക്കെടുതിയും തുടരുന്നു. പലപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. മിക്കയിടത്തും ട്രെയിൻ,റോഡ് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. സ്‌കുളൂകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. രണ്ട് ദിവസം കൂടി ഇരുസംസ്ഥാനങ്ങളിലും മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
 
തെലങ്കാനയിൽ പ്രളയത്തിൽ ഇതുവരെ 16 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണസംഖ്യ ഇതിലും ഏറെയാണെന്നാണ് അനൗദോഗീക വിവരങ്ങൾ. സംസ്ഥാനത്ത് പലയിടങ്ങളിലും ട്രെയിൻ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്.  കനത്ത മഴയിൽ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി. അതിനാൽ, വിജയവാഡയിൽ നിന്ന് വാറങ്കലിലേക്കും വാറങ്കലിൽ നിന്ന് വിജയവാഡയിലേക്കും ഡൽഹിയിൽ നിന്ന് വിജയവാഡയിലേക്കുമുള്ള എല്ലാ ട്രെയിനുകളും നിർത്തിവച്ചു.

Advertisment

അദിലാബാദ്, നിസാമാബാദ്, കാമറെഡ്ഡി, മഹബൂബ്നഗർ, നാരായൺപേട്ട് തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച അതിശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൂടാതെ, കോമരം ഭീം ആസിഫാബാദ്, ജഗിതാൾ, മുലുഗു, ഭദ്രാദ്രി കോതഗുഡെം, ഖമ്മം, വാറങ്കൽ, തുടങ്ങിയ ജില്ലകളിലെ ചില സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആന്ധ്രാപ്രദേശിൽ, മഴക്കെടുതിയിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ അഞ്ച് മരണങ്ങൾ വിജയവാഡയിൽ മണ്ണിടിച്ചിലിനെ തുടർന്നാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കനത്ത മഴയെത്തുടർന്ന് മൊഗൽരാജപുരത്ത് രണ്ട് വീടുകൾക്ക് മുകളിലേക്ക് വലിയ പാറകൾ ഇടിച്ച് മണ്ണിടിച്ചിൽ ഉണ്ടായി.വിജയവാഡ ഉൾപ്പെടെ ആന്ധ്രാപ്രദേശിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായി മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ 8:30 വരെയുള്ള 24 മണിക്കൂറിൽ വിജയവാഡ നഗരത്തിൽ 18 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.

വിജയവാഡയ്ക്ക് പുറമെ മച്ചിലിപട്ടണത്തും 18 സെന്റീമീറ്റർ മഴയും, ഗുഡിവാഡയിൽ 17 സെന്റീമീറ്ററും, കൈകളൂരിൽ 15 സെന്റീമീറ്ററും, നരസാപുരത്ത് 14 സെന്റീമീറ്ററും, അമരാവതിയിൽ 13 സെന്റീമീറ്ററും, മംഗളഗിരിയിൽ 11 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. നന്ദിഗമയിലും ഭീമവാരത്തും 11 സെന്റീമീറ്റർ വീതം മഴ പെയ്തു.

Advertisment

Read More

Telangana Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: