scorecardresearch

അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗം,ഇനി തിരിച്ചുവരില്ല:അമിത് ഷാ

ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
amith shah, bjp modi,

അമിത് ഷാ

ന്യൂഡൽഹി:അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗമായെന്നും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയായിരുന്നു ഷായുടെ വാക്കുകൾ. ബിജെപി ഭരണത്തിന് കീഴിൽ കഴിഞ്ഞ 10 വർഷം ജമ്മു കശ്മീരിന് സുവർണകാലഘട്ടമായിരുന്നെന്നും ഷാ കൂട്ടിച്ചേർത്തു. സമാധാനവും മുന്നേറ്റവും വികസനവും ജമ്മു കശ്മീരിനുണ്ടായെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

Advertisment

ജമ്മു കശ്മീരിൽ സെപ്റ്റംബർ 18, 25 ഒക്ടോബർ ഒന്ന് തിയതികളിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.ഇത് ആദ്യമായാണ് ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്നത്. കഴിഞ്ഞ 28 വർഷവും നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ ഏഴും അഞ്ചും നാലും ഘട്ടമായാണ് തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയത്.

സുരക്ഷാകാരണങ്ങൾ മുൻനിർത്തിയായിരുന്നു 2019ൽ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്. ശേഷം, ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 പാർലമെന്റ് പാസാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദേശം നൽകിയത്.

Read More

Amit Shah Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: