scorecardresearch

ഹരിയാന,ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശനം നടത്തിയിരുന്നു.ഇരുസംസ്ഥാനങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്ന് കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശനം നടത്തിയിരുന്നു.ഇരുസംസ്ഥാനങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്ന് കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

author-image
WebDesk
New Update
Election Commission of India

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട

ന്യൂഡൽഹി: ഹരിയാന,ജമ്മുകശ്മീർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വെള്ളിയാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിലാകും നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തീയതികൾ പ്രഖ്യാപിക്കുക. ഹരിയാന നിയമസഭയുടെ കാലാവധി നവംബറിലാഅവസാനിക്കുന്നത്. ജമ്മു കശ്മീരിൽ 2024 സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്ത സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്ന.അഞ്ച് വർഷമായി ജമ്മു കശ്മീർ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയില്ല. ഇരുസംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുവന്ന നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കാനാണ് സാധ്യത.

Advertisment

നേരത്തെ, തിരഞ്ഞെടുപ്പിന്  മുന്നോടിയായി ജമ്മു കശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശനം നടത്തിയിരുന്നു. ഇരുസംസ്ഥാനങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വേണമെന്ന് കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല യോഗം വിളിച്ചുചേർത്തിരുന്നു.ജമ്മുകാശ്മീരിൽ എല്ലാ സ്ഥാനാർഥികൾക്കും പ്രത്യേക സുരക്ഷവേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.ഒരു മണ്ഡലത്തിൽ ശാരാശരി 15 മുതൽ 20സ്ഥാനാർഥികൾ വരെ മത്സരിച്ചേക്കാം. ഒരു മണ്ഡലത്തിലെ സുരക്ഷക്കായി മാത്രം 16000 സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.

കേരളത്തിലും ഉപതിരഞ്ഞെടുപ്പ്

കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്,ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തീയതിയും വെള്ളിയാഴ്ച പ്രഖ്യാപിക്കാനാണ് സാധ്യത. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരൂമാനിച്ചതിനെ തുടർന്നാണ് വയനാട്ടിൽ ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎമാരായിരുന്ന കെ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവർ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Read More

Assembly Election Hariyana Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: