/indian-express-malayalam/media/media_files/LtK08RVJNyllQFKj7Kp9.jpg)
ഞായറാഴ്ച നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
ന്യുഡൽഹി: മണിപ്പൂർ കലാപാത്തിന് ശേഷം ഇതാദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗവർണർ അനുസൂയ ഉയ്കെയെ തൽസ്ഥാനത്തുനിന്നു നീക്കി മണിക്കൂറുകൾക്ക് ഉള്ളിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്കാണ് നിലവിൽ മണിപ്പൂരിന്റെ ചുമതല കൂടി നൽകിയിട്ടുള്ളത്.
2023 മെയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബിരേൻ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്. മണിപ്പൂരിലെ മെയ്തി-കുക്കി വിഭാഗങ്ങൾക്കിടയിൽ നടന്ന വംശീയ ഏറ്റുമുട്ടലിൽ 200ലധികം പേർ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകൾ പലായനം ചെയ്തുമെന്നാണ് ഔദോഗീക കണക്ക്. എന്നാൽ അനൗദോഗീക കണക്കുകൾ ഇതിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ജൂണിൽ അമിത്ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല സൂരക്ഷാ അവലോകന യോഗം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി , ഇന്റലിജൻസ് ബ്യൂറോ ചീഫ്, കരസേനാ മേധാവി തുടങ്ങി ഉന്നത ഉദ്യോഗസഥർ പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് പങ്കെടുത്തിരുന്നില്ല.
പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിടാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പോലും പുറത്തുവിടാത്തതിൽ ദുരൂഹത ഉണ്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നേരത്തെ കലാപം നടന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്താത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്ഥലത്ത് രാഹുൽ ഗാന്ധി രണ്ട് തവണ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
അതിനിടെ ആർഎസ്എസ് തലവൻ മോഹൻ ഭഗവത്, മണിപ്പൂർ സംഘട്ടനത്തിൽ നടത്തിയ പ്രസ്താവനയും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സമാധാനത്തിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, ഒരു വർഷത്തിനപ്പുറവും മണിപ്പൂരിൽ സമാധാനം പുലരാത്തതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Read more
- ഇഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു
- കോച്ചിങ് സെന്റെറിലെ വെള്ളപ്പൊക്കം; അഞ്ച് പേർകൂടി അറസ്റ്റിൽ
- ഉദ്യോഗാർഥികൾ പറയുന്നു...ഇത്രയും വലിയ വെള്ളക്കെട്ട് ഇതാദ്യം
- ഡൽഹിയിൽ കോച്ചിങ് സെന്റെറിൽ വെള്ളം കയറി; മലയാളി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
- കാത്തിരിപ്പിന്റെ പതിമൂന്നാം നാളിലും പ്രതീക്ഷയോടെ അർജുനായുള്ള തിരച്ചിൽ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.