/indian-express-malayalam/media/media_files/oOI5uNos6AGje2iq0mIW.jpg)
ഹേമന്ത് സോറൻ (ഫൊട്ടോ കടപ്പാട്-എക്‌സ്)
ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നേരത്തെ ഹേമന്ത് സോറന് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി നടപടിക്ക് എതിരെയാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി യുക്തിഭദ്രമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഭൂമി കുഭകോണം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ ജനുവരി 31-നാണ് 48-കാരനായ ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപ് അദ്ദേഹം ജാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചംപായ് സോറനെ പിന്തുണയ്ക്കുകയും ചെയ്തു. എൻഡിഎയിലേക്ക് കൂറുമാറാനുള്ള സമ്മർദത്തിന് വഴങ്ങാത്തതിനെത്തുടർന്ന് മോദിസർക്കാരിന്റെ പ്രതികാര നടപടിയാണ് സോറന് നേരെ ഉണ്ടായതെന്ന് ഇന്ത്യാ സംഖ്യത്തിന്റെ ആരോപണം.
തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവർത്തിക്കാനും സാധ്യതയുണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി റോങ്കോൺ മുഖോപാധ്യായയുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾമാത്രം ബാക്കിയിരിക്കെ സോറന് ജാമ്യം ലഭിച്ചത് ഇന്ത്യസഖ്യത്തിന് ആശ്വാസമായിരുന്നു. ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Read More
- കോച്ചിങ് സെന്റെറിലെ വെള്ളപ്പൊക്കം; അഞ്ച് പേർകൂടി അറസ്റ്റിൽ
- ഉദ്യോഗാർഥികൾ പറയുന്നു...ഇത്രയും വലിയ വെള്ളക്കെട്ട് ഇതാദ്യം
- ഡൽഹിയിൽ കോച്ചിങ് സെന്റെറിൽ വെള്ളം കയറി; മലയാളി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
- കാത്തിരിപ്പിന്റെ പതിമൂന്നാം നാളിലും പ്രതീക്ഷയോടെ അർജുനായുള്ള തിരച്ചിൽ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.