/indian-express-malayalam/media/media_files/Xanoeg9LHYAGEFShAEqc.jpg)
ഡൽഹിയിലെ കോച്ചിങ് സെന്ററിൽ വെള്ളം കയറിയപ്പോൾ -എക്‌സപ്രസ് ഫൊട്ടോ
ന്യൂ ഡൽഹി: ന്യൂഡൽഹിയിൽ കോച്ചിങ് സെന്റെറിൽ വെള്ളം കയറി മൂന്ന് യുപിഎസ്‌സി ഉദ്യോഗാർഥികൾ മരിച്ചു.മരിച്ചവരിൽ ഒരാൾ മലയാളിയാണ്. എറണാകുളം സ്വദേശി നവീൻ ഡാർവിനാണ് മരിച്ചത്. ഡാർവിനെ കൂടാതെ ടാനിയ സോണി(25), ശ്രേയ യാദവ് (25) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
ഡൽഹി രജീന്ദർ നഗറിലെ കോച്ചിംഗ് സെന്ററിന്റെ താഴത്തെ വെള്ളം കയറിയാണ് ഉദ്യോഗാർത്ഥികൾ മരിച്ചത്. കനത്ത മഴയിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളമാണ് കോച്ചിങ് സെന്റെറിലേക്ക്് ഒഴുകിയെത്തിയത്. അതിൽ കുടുങ്ങിയാണ് ഉദ്യോഗാർഥികളുടെ ദാരൂണാന്ത്യം. സ്ഥലത്ത് നിന്ന് 12 കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് അഗ്‌നിരക്ഷാ സേനാ പറഞ്ഞു.സംഭവത്തിൽ സ്ഥാപന ഉടമയേയും കോ-ഓഡിനേറ്ററെയും അറസ്റ്റ് ചെയ്‌തെന്ന് ഡൽഹി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെയാണ് സെൻട്രൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റെറിലേക്ക് വെള്ളം ഇരച്ചുകയറിയത്. സംഭവസ്ഥലത്ത് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വെള്ളക്കെട്ടിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയിലെ മുങ്ങൽ വിദഗ്ധരെയും ഉടൻ സ്ഥലത്തെത്തിച്ചു. രക്ഷാദൗത്യത്തിനിടയിൽ രാത്രി പതിനൊന്നരയോടെയാണ് മൂന്ന് ഉദ്യോഗാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരെ ഉടൻ ആശൂപത്രിയിൽ എത്തിച്ചു.
കോച്ചിങ് സെന്റെറിന്റെ താഴത്തെ നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. അവിടെ പഠനത്തിന് പോയ സമയത്തായിരുന്നു വെള്ളം ഇരച്ചെത്തിയതെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഉദ്യോഗാർഥികൾ പറഞ്ഞു.
പത്ത് മുതൽ 12 അടിവരെ ഉയരത്തിൽ വെള്ളം കെട്ടിടത്തിൽ എത്തിയെന്നും പെട്ടെന്ന് വെള്ളം എത്തിയപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥ്ിതിയായിരുന്നെന്നും പ്രദേശവാസികളും പറഞ്ഞു. കഴിഞ്ഞാഴ്ച മഴയിൽ നിറഞ്ഞ ഡൽഹിയിലെ ഓടക്കെട്ടിൽ വീണ് മറ്റൊരു യുപിഎസ്‌സി ഉദ്യോഗാർഥി മരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ ദാരൂണ സംഭവം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സെൻട്രൽ ഡൽഹിയിൽ ശനിയാഴ്ച വൈകീട്ട് 5.30നും 8.30നും ഇടയിൽ 31.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
പ്രതിഷേധവുമായി വിദ്യാർഥികൾ
സംഭവത്തിൽ പ്രതിഷേധവുമായി കോച്ചിങ് കേന്ദ്രത്തിലെ ഉദ്യോഗാർഥികൾ. 14 മണിക്കൂറായിട്ടും രക്ഷാപ്രവർത്തനം പൂർത്തിയാകത്തിനെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൃത്യമായ ഡ്രൈയിനേജ് സംവിധാനം ഒരുക്കാത്തതിനാലാണ് കോച്ചിങ് സെന്റെറിലേക്ക് വെള്ളം കയറിയെതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ഡൽഹി സർക്കാരിന്റെ പിടിപ്പുകേടാണിതെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Read More
- കാത്തിരിപ്പിന്റെ പതിമൂന്നാം നാളിലും പ്രതീക്ഷയോടെ അർജുനായുള്ള തിരച്ചിൽ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
- പുഴയിൽ അടിയൊഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
- തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.