scorecardresearch

ജൂൺ 25 ഇനി 'ഭരണഘടനാഹത്യ ദിവസ്' ; പ്രതിപക്ഷത്തിനെതിരെ അടിയന്തരാവസ്ഥ ആയുധമാക്കി കേന്ദ്ര സർക്കാർ

1975ലെ അടിയന്തരാവസ്ഥയിലെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ സ്മരിക്കുന്നതാണ് 'സംവിധാൻ ഹത്യ ദിവസ്' എന്ന് അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു

1975ലെ അടിയന്തരാവസ്ഥയിലെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ സ്മരിക്കുന്നതാണ് 'സംവിധാൻ ഹത്യ ദിവസ്' എന്ന് അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു

author-image
WebDesk
New Update
narendra modi, bjp, amit shah

ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു (ഫയൽ ചിത്രം)

ഡൽഹി: 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടിയന്തരാവസ്ഥ കാലത്ത് മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നതാണ് ‘സംവിധാൻ ഹത്യ ദിവസ്’ എന്നും, അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾക്കെതിരെ ഭരണഘടന ആയുധമാക്കുന്ന പ്രതിപക്ഷത്തെ അടിയന്തരാവസ്ഥ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 

Advertisment

“1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ സ്വേച്ഛാധിപത്യ മനോഭാവം പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ ഞെരുക്കി. ഒരു കാരണവുമില്ലാതെ ലക്ഷക്കണക്കിന് ആളുകളെ ജയിലിലടച്ചു, മാധ്യമങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടു. എക്‌സിലെ ഒരു പോസ്റ്റിൽ അമിത് ഷാ പറഞ്ഞു. 

അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദന അനുഭവിച്ച എല്ലാവരുടെയും അപാരമായ സംഭാവനകളെ ഓർമ്മിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും പോസ്റ്റിലൂടെ അമിത് ഷാ വ്യക്തമാക്കി. 

“ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്താണ് സംഭവിച്ചത് എന്നതിന്റെ ഓർമ്മപ്പെടുത്തലായി വർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും  എക്‌സിൽ കുറിച്ചു. "ഇന്ത്യൻ ചരിത്രത്തിന്റെ ഇരുണ്ട ഘട്ടം കോൺഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ അതിരുകടന്ന കടന്നാക്രമണങ്ങളിൽ ദുരിതമനുഭവിച്ച ഓരോ വ്യക്തിക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിനം കൂടിയാണിത്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Advertisment

കഴിഞ്ഞ മാസം, പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച  രാഷ്ട്രപതി ദ്രൗപതി മുർമുവും അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് പരാമർശിച്ചിരുന്നു. ഭരണഘടനയിലുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ വിശ്വാസവും അതിനെ "പൊതുബോധത്തിന്റെ" ഭാഗമാക്കാനുള്ള ശ്രമങ്ങളും ഊന്നിപ്പറയുന്നതിനിടയിൽ, 1975 ലെ അടിയന്തരാവസ്ഥയെ "ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായം" എന്നായിരുന്നു രാഷ്ട്രപതി വിശേഷിപ്പിച്ചത്.

പുതിയ സർക്കാരിൽ ചുമതലയേറ്റയുടൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയും 1975 ജൂൺ 25-26 രാത്രിയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനെ അപലപിക്കുന്ന പ്രമേയം വായിച്ചിരുന്നു. കോൺഗ്രസും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അതിലൂടെ അതിക്രമങ്ങൾക്ക് ആഹ്വാനം ചെയ്തുവെന്നും ബിർള തന്റെ പ്രസ്താവനയിൽ പറഞ്ഞു. 1975-ലെ അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഈ സഭ അപലപിക്കുന്നു. അടിയന്തരാവസ്ഥയെ സർവ്വശക്തിയുമുപയോഗിച്ച് എതിർക്കുകയും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തവരുടെ ദൃഢനിശ്ചയത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ സ്പീക്കർ വ്യക്തമാക്കിയിരുന്നു.

Read More

Emergency Central Government News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: