scorecardresearch

ബിജെപി എംഎൽഎയ്ക്കെതിരെ കേസെ​ടുത്തില്ലെങ്കിൽ, ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് കോൺഗ്രസ് ദളിത് നേതാവ്

മകനെ ആക്രമിച്ച കേസിൽ ബിജിപി എംഎൽഎയ്ക്കും ഭർത്താവിനും എതിരെ നടപടിയെടുക്കണമെന്നാണ് ജുനഗഢ് എസ്‌സി- എസ്‌ടി സെൽ പ്രസിഡൻ്റ്, രാജേഷ് സോളങ്കിയുടെ ആവശ്യം

മകനെ ആക്രമിച്ച കേസിൽ ബിജിപി എംഎൽഎയ്ക്കും ഭർത്താവിനും എതിരെ നടപടിയെടുക്കണമെന്നാണ് ജുനഗഢ് എസ്‌സി- എസ്‌ടി സെൽ പ്രസിഡൻ്റ്, രാജേഷ് സോളങ്കിയുടെ ആവശ്യം

author-image
WebDesk
New Update
Congress, Rajesh Solanki

എക്സ്‌പ്രസ് ഫൊട്ടോ

രാജ്കോട്ട്: ബിജിപി എംഎൽഎയ്ക്കും ഭർത്താവിനും എതിരെ കേസെടുത്തില്ലെങ്കിൽ, ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് കോൺഗ്രസ് ദളിത് നേതാവ്. ഗുജറാത്തിലെ ജുനഗഢ് സിറ്റി, കോൺഗ്രസ് എസ്‌സി-എസ്‌ടി സെൽ പ്രസിഡൻ്റ്, രാജേഷ് സോളങ്കിയാണ് മതരപിവർത്തനം നടത്തുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

Advertisment

മെയ് മാസം, രാജേഷിന്റെ മകനെ ബിജെപി എംഎൽഎ ഗീതാബ ജഡേജയുടെ മകൻ ആക്രമിച്ചുവെന്നും, സംഭവത്തിൽ എംഎൽഎ രാജിവയ്ക്കണമെന്നും, എംൽഎയുടെ ഭർത്താവിനെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം. ബിജെപി ഗവൺമെൻ്റ് സംഭവത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ, തൻ്റെ കുടുംബം മുഴുവനും, ദളിത് വിഭാഗത്തിൽ നിന്നുള്ള മറ്റുള്ളവരും ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് രാജേഷ് പറഞ്ഞു.

ദളിത് വിഭാഗത്തിൻ്റെ അനൗപചാരിക സംഘടനയായ ജുനഗഡ് ജില്ല അനുസുചിത് ജാതി സമാജിൻ്റെ തലവൻ കൂടിയാണ് രാജേഷ് സോളങ്കി. രാജേഷിന്റെ മകൻ സഞ്ജയ് സോളങ്കി കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) നേതാവാണ്.

എംഎൽഎ ഗീതാബ ജഡേജയുടെ മകൻ ജ്യോതിരാദിത്യസിൻഹ് എന്ന ഗണേഷിനെ അടുത്തിടെ രാജേഷിന്റെ മകനെ മർദിച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാജേഷ് സോളങ്കി ജുനഗഡ് ജില്ലാ കളക്ടറുടെ ഓഫീസിലെത്തി മതപരിവർത്തനത്തിന് സംസ്ഥാന സർക്കാരിൻ്റെ അനുമതി തേടി അപേക്ഷാ ഫോമുകൾ ശേഖരിച്ചു.

Advertisment

ഗീതാബയ്‌ക്കും ഭർത്താവ് ജയ്‌രാജ്‌സിംഗ് ജഡേജയ്‌ക്കുമെതിരെ ബിജെപി സർക്കാർ നടപടിയെടുത്തില്ലെങ്കിൽ താനും സോളങ്കി കുടുംബത്തിലെ 150-ഓളം അംഗങ്ങളും ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ജൂലൈ 6ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയായിരുന്നു നടപടി.

ഓഗസ്റ്റ് 15നകം ഗീതാബയുടെ രാജി ബിജെപി ആവശ്യപ്പെടണമെന്നും മകനെതിരായ ആക്രമണത്തിൽ, ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന) പ്രകാരം ജയരാജ്‌സിങ്ങിനെതിരെ കേസെടുക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. 

മെയ് 30ന് രാത്രിയാണ് സഞ്ജയ്ക്കെതിരെ ആക്രമണം ഉണ്ടായത്. എംഎൽഎയുടെ മകൻ്റെ വാഹനമോടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രണത്തിന് കാരണം. ജ്യോതിരാദിത്യസിംഗും മറ്റുള്ളവരും ചേർന്ന് സഞ്ജയ്‌യെ ജുനാഗഡിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. 26-കാരനായ സഞ്ജയ് നൽകിയ പരാതിയെത്തുടർന്ന് മെയ് 31ന് ജ്യോതിരാദിത്യസിൻഹിനെതിരെ കേസെടുത്തിരുന്നു.

തന്നെ രാജ്‌കോട്ട് ജില്ലയിലെ ഗോണ്ടലിലേക്ക് കൊണ്ടുപോകുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വസ്ത്രം വലിച്ചെറിയുകയും ചെയ്തു. തുടർന്ന് മാപ്പ് പറയിപ്പിക്കുകയും, അത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും ഉണ്ടായെന്ന് സഞ്ജയ് പരാതിയിൽ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ, ജ്യോതിരാദിയാസിംഗ് ഉൾപ്പെടെ 10 പേരെ കൊലപാതകശ്രമത്തിനും, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അതേസമയം, ഗോണ്ടലിൽ മൂന്ന് തവണ എംഎൽഎ ആയി വിജയിച്ച, ജ്യോതിരാദിത്യസിംഗിൻ്റെ പിതാവ്  ജയരാജ്‌സിംഗ് ആക്രമണത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് രാജേഷിന്റെ ആരോപണം. "കഴിഞ്ഞ 25 വർഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്, ദളിതർക്കെതെ 5,000 ആക്രമണ സംഭവങ്ങൾ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരകൾക്ക് വർഷങ്ങൾ കഴിഞ്ഞു നീതി ലഭിക്കുന്നില്ല. പൗരന്മാരെ സംരക്ഷിക്കേണ്ടത് ഗുജറാത്ത് സർക്കാരിൻ്റെ കടമയാണ്," രാജേഷ് പറഞ്ഞു.

മതപരിവർത്തനത്തിനുള്ള അപേക്ഷാ ഫോമുകൾ രാജേഷ് ശേഖരിച്ചതായി ജുനഗഢ് റസിഡൻ്റ് അഡീഷണൽ കളക്ടർ എൻ.എഫ്.ചൗധരി പറഞ്ഞു. എന്നാൽ, പൂരിപ്പിച്ച അപേക്ഷകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

Gujarat Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: