scorecardresearch

കൂട്ടത്തോൽവി; ഡൽഹിയിൽ സർക്കാർ സ്‌കൂളുകളിൽ പരാജയപ്പെട്ടത് ഒരു ലക്ഷത്തിലധികം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

'നോ ഡിറ്റൻഷൻ നയം' റദ്ദാക്കിയതിന് ശേഷം, 2023-24 അദ്ധ്യയന വർഷം 46,622 വിദ്യാർത്ഥികൾ എട്ടാം ക്ലാസിലും പരാജയപ്പെട്ടു

'നോ ഡിറ്റൻഷൻ നയം' റദ്ദാക്കിയതിന് ശേഷം, 2023-24 അദ്ധ്യയന വർഷം 46,622 വിദ്യാർത്ഥികൾ എട്ടാം ക്ലാസിലും പരാജയപ്പെട്ടു

author-image
WebDesk
New Update
Delhi, School, Students

പ്രതീകാത്മക ചിത്രം (എക്സ്‌പ്രസ്)

ഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ വാർഷിക പരീക്ഷയെഴുതിയ ഒരു ലക്ഷത്തിലധികം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പരാജയപ്പെട്ടു. 2023-24 അദ്ധ്യയന വര്‍ഷം പരീക്ഷയെഴുതിയ കുട്ടികളാണ് പരാജയപ്പെട്ടത്. ഇതിന് പുറമേ, 8, 11 ക്ലാസുകളിലെ കുട്ടികളും വാർഷിക പരീക്ഷയിൽ കൂട്ടത്തോൽവി നേരിട്ടു. 8-ാം ക്ലാസിൽ 46,000-ത്തിലധികം കുട്ടികളും, 11-ാം ക്ലാസിൽ 50000-ത്തിലധികം കുട്ടികളും പരാജയപ്പെട്ടു.

Advertisment

വിവരാവകാശ നിയമപ്രകാരം ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഡിഇ) പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഡൽഹിയിൽ 1,050 സർക്കാർ സ്കൂളുകളും, 37 ഡോ.ബി.ആർ. അംബേദ്കർ സ്പെഷ്യലൈസ്ഡ് എക്സലൻസ് സ്കൂളുകളുമാണ് ഉള്ളത്.

ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ മാത്രം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 1,01,331 കുട്ടികളാണ് 2023-24 അദ്ധ്യയന വർഷം പരാജയപ്പെട്ടത്. 2022-23 വർഷം 88,409 വിദ്യാർത്ഥികളും, 2021-22 വർഷം 28,531 വിദ്യാർത്ഥികളും, 2020-21 വർഷം 32,540 വിദ്യാർത്ഥികളും ഒൻപതാം ക്ലാസിൽ പരാജയപ്പെട്ടിരുന്നു. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ രീതിയിലുള്ള വർധനയാണ് ഈ വർഷം ഉണ്ടായത്.

വിദ്യാഭ്യാസ അവകാശത്തിന് കീഴിലുള്ള 'നോ ഡിറ്റൻഷൻ നയം' റദ്ദാക്കിയതിന് ശേഷം, 2023-24 അദ്ധ്യയന വർഷം 46,622 വിദ്യാർത്ഥികൾ എട്ടാം ക്ലാസിൽ പരാജയപ്പെട്ടുവെന്നും ഡി.ഡി.ഇ നൽകിയ വിവരങ്ങളിൽ വെളിപ്പെടുത്തി.

Advertisment

"ഡൽഹി സർക്കാർ നടപ്പാക്കിയ പുതിയ 'പ്രമോഷൻ പോളിസി' പ്രകാരം, അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വാർഷിക പരീക്ഷയിൽ തോറ്റാൽ, അവർക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. എന്നാൽ രണ്ട് മാസത്തിനുള്ളിൽ പ്രകടനം മെച്ചപ്പെടുത്താൻ പുനഃപരിശോധനയിലൂടെ മറ്റൊരു അവസരം നൽകും," ഡൽഹി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പുനഃപരീക്ഷ പാസാകാൻ ഓരോ വിഷയത്തിനും 25 ശതമാനം മാർക്ക് വേണം. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർത്ഥിയെ 'റിപ്പീറ്റ് വിഭാഗ'ത്തിൽ ഉൾപ്പെടുത്തും. ഒരു വർഷം കൂടി അതേ ക്ലാസിൽ തുടരേണ്ടിവരും, ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

Delhi Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: