scorecardresearch

യുജിസി നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു; സിബിഐ കണ്ടെത്തൽ

ജൂൺ 18 നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ ടെലഗ്രാമിൽ പ്രചരിച്ചത്. ഇതേത്തുടർന്നാണ് രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്

ജൂൺ 18 നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ ടെലഗ്രാമിൽ പ്രചരിച്ചത്. ഇതേത്തുടർന്നാണ് രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്

author-image
WebDesk
New Update
news

ഫയൽ ചിത്രം

ന്യൂഡൽഹി: യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ. പരീക്ഷയ്ക്ക് ശേഷം പകർത്തിയ ചോദ്യപേപ്പറാണ് ടെലഗ്രാമിൽ പ്രചരിച്ചത്. പരീക്ഷയ്ക്കു മുൻപ് ചോദ്യപേപ്പർ ചോർന്നുവെന്ന് വരുത്തി തീർക്കാൻ ഒരു സംഘം ശ്രമിച്ചതായും സിബിഐ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

Advertisment

യുജിസി-നെറ്റിന്റെ ആദ്യ സെഷനുശേഷം, ഉച്ചയ്ക്ക് 2 മണിയോടെ ഒരു ടെലിഗ്രാം ചാനലിൽ ഒരു വിദ്യാർഥി ചോദ്യപേപ്പറിന്റെ ഫോട്ടോ ഷെയർ ചെയ്തു. ഈ ഫോട്ടോയാണ് പരീക്ഷയ്ക്കു മുൻപ് ചോദ്യപേപ്പർ ചോർന്നതായി കാണിക്കാൻ കൃത്രിമം നടത്തിയത്. അതേസമയം, കൃത്രിമം നടത്തിയതിനുപിന്നിലെ ശരിയായ ഉദ്ദേശ്യം അറിവായിട്ടില്ല. 

''ഒരു ടെലിഗ്രാം ചാനൽ നടത്തിയ തട്ടിപ്പായിരുന്നു. പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് ചോദ്യപേപ്പർ ചോർന്നുവെന്നും പണം നൽകിയാൽ ലഭിക്കുമെന്നും അവകാശപ്പെട്ടു. പരീക്ഷയുടെ ആദ്യ സെഷൻ കഴിഞ്ഞതും തട്ടിപ്പുകാർ ആ ചോദ്യപേപ്പറിന്റെ ഫോട്ടോ ഒരു വിദ്യാർത്ഥി മുഖേന സംഘടിപ്പിച്ച് അതിൽ കൃത്രിമം കാണിച്ചശേഷം പരീക്ഷയ്‌ക്ക് മുമ്പ് ലഭിച്ചുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചു. ഇതിലൂടെ പണം സമ്പാദിക്കാനാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്'' സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ കണ്ടെത്തൽ സിബിഐ വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം. ജൂൺ 18 നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ ടെലഗ്രാമിൽ പ്രചരിച്ചത്. ഇതേത്തുടർന്നാണ് രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്. അതേ സമയം, റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെ നടക്കും.

Advertisment

Read More

Net Exam Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: