scorecardresearch

കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി

സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രണത്തിൽ​ അഞ്ച് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്

സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രണത്തിൽ​ അഞ്ച് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്

author-image
WebDesk
New Update
Indian Army, Military

എക്സ്‌പ്രസ് ഫൊട്ടോ: ഫയൽ

ജമ്മു: ജമ്മുവിലെ കത്വാ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. തിങ്കളാഴ്ചയാണ് സൈനിക വാഹനത്തിന് നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വീരമൃത്യു വരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു

Advertisment

ലോഹായി മൽഹർ മേഖലയിലെ ബദ്‌നോട്ട ഗ്രാമത്തിൽ വൈകീട്ടാണ് ഭീകരാക്രമണമുണ്ടായത്. സൈനികർ ഉടൻ തന്നെ തിരിച്ചടിച്ചതായും പ്രദേശത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

പട്രോളിം​ഗ് നടത്തുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. തീവ്രവാദികൾ ആദ്യം ഒരു വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയും പിന്നീട് സൈനികർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. സൈന്യം തിരിച്ച് വെടിയുതിർത്തതോടെ തീവ്രവാദികൾ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്കായുള്ള തിരച്ചിലിനായി പാരാ (സ്പെഷ്യൽ ഫോഴ്‌സ്) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഓപ്പറേഷനിൽ ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

വടക്കൻ, പടിഞ്ഞാറൻ കമാൻഡിന് ഇടയിലുള്ള ഇൻ്റർഫോർമേഷൻ അതിർത്തിയിലാണ് സംഭവം. ആക്രമണത്തിനിരയായ സൈനികരിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രദേശത്ത് വിന്യസിച്ച അധിക സൈനികരിൽ ഉൾപ്പെടുന്നു. അഡ്മിനിസ്ട്രേറ്റീവ് വാഹനവ്യൂഹത്തിന് നേരെ രണ്ട് ദിശകളിൽ നിന്നാണ് ആക്രമണമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Advertisment

ഞായറാഴ്ച രാവിലെ മുതൽ ജമ്മു ഡിവിഷനിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. രജൗരി ജില്ലയിലെ മഞ്ചകോട്ട് ഏരിയയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.

ഭീകരാക്രമണങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്നും, പൊള്ളയായ വാഗ്ദാനങ്ങളും നുണകളും മാത്രം പോരെന്നും, ഭീകരാക്രമണതെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ധീരരായ ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന്, ആക്രമണത്തെ അപലപിച്ച്  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Read More

Indian Arrows Jammu Kashmir Terrorists Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: